kozhikode local

പ്ലാസ്റ്റിക് ഷ്രഡിങ് യൂനിറ്റിന്റെ പുകക്കുഴല്‍ തകര്‍ന്നു

കുറ്റിയാടി: ഗ്രാമപ്പഞ്ചായത്ത് ഓഫീസ് വളപ്പിലെ പ്ലാസ്റ്റിക് ഷ്രഡിങ്് യൂനിറ്റിന്റെ പുകക്കുഴല്‍ തകര്‍ന്നത് ഭീതിപരത്തി. ഇന്നലെ രാവിലെ പത്തു മണിയോടെയാണു സംഭവം. യൂനിറ്റിലെ തൊഴിലാളികള്‍ സ്ഥാപനം തുറന്ന് പ്രവര്‍ത്തിക്കാന്‍ ശ്രമിക്കുന്നതിനിടെയാണു ഉഗ്ര ശബ്ദത്തോടെ പുകക്കുഴല്‍ പഞ്ചായത്ത് ഓഫീസ് കെട്ടിടത്തിനു മുകളിലേക്ക് വീണത്. കെട്ടിടത്തിനു മുകളിലെ ഹാളിന്റെ മേല്‍ക്കൂരയുടെ ഷീറ്റ് ഭാഗികമായി തകര്‍ന്നു. ശബ്ദം കേട്ട് നിരവധിപ്പേര്‍ സംഭവ സ്ഥലത്ത് ഓടിക്കൂടി. ആളപായമില്ല. കെ കെ ലതിക എംഎല്‍എ ആയിരുന്ന കാലത്താണു ഷ്രഡിങ്  യൂനിറ്റ് പ്രവത്തനമാരംഭിച്ചത്. പഞ്ചായത്ത് പരിധിയിലെ മുഴുവന്‍ വീടുകളില്‍ നിന്നും കടകളില്‍ നിന്നും ശേഖരിക്കുന്ന പ്ലാസ്റ്റിക് മാലിന്യങ്ങളാണു ഇവിടെ സംസ്‌ക്കരിക്കപ്പെടുന്നത്. പുകക്കുഴല്‍ തുരുമ്പെടുത്തതാണു തകരാന്‍ കാരണമെന്ന് പറയപ്പെടുന്നു.
Next Story

RELATED STORIES

Share it