palakkad local

പ്ലാസ്റ്റിക് നിരോധനത്തില്‍ കൈകോര്‍ത്ത് കൂടല്ലൂരിലെ നന്‍മ ക്ലബ് വിദ്യാര്‍ഥികള്‍



ആനക്കര: ജിഎച്ച്എസ് കൂടല്ലൂര്‍ സ്‌കൂളിലെ നന്‍മ ക്ലബ് വിദ്യാര്‍ഥികള്‍ പ്ലാസ്റ്റിക് ഉപയോഗം കുറയ്ക്കുക എന്ന ലക്ഷ്യത്തോടെ തുണി സഞ്ചി വിതരണം ചെയ്തു. ഓരോ വീടും തുണി സഞ്ചി ഉപയോഗിച്ചു തുടങ്ങിയാല്‍ പ്ലാസ്റ്റിക് ക്യാരി ബാഗുകളുടെ ഉപയോഗം കുറക്കാനാകും എന്ന ആശയം പ്രചരിപ്പിച്ചാണ് പരിപാടി സംഘടിപ്പിക്കപ്പെട്ടത്. തുണി സഞ്ചിയുടെ വിതരണോദ്ഘാടനം ആനക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്  സിന്ധു രവീന്ദ്രകുമാര്‍ നിര്‍വഹിച്ചു. ആനക്കര ഗ്രാമപ്പഞ്ചായത്ത ംഗങ്ങളായ എം ടി ഗീത, ആരിഫ് നാലകത്ത്, ചന്ദ്രന്‍, സ്‌കൂള്‍ ലീഡര്‍ രശ്മി പങ്കെടുത്തു. പ്രധാനാധ്യാപിക രമാദേവി, കെ ടി പ്രീത സംസാരിച്ചു. വീടുകളില്‍ വിദ്യാര്‍ഥികള്‍ തുണി സഞ്ചി വിതരണം ചെയ്യുകയും പ്ലാസ്റ്റിക് ഉപയോഗത്തിന്റെ ദോഷവശങ്ങളെ കുറിച്ച് ബോധവല്‍കരണം നടത്തുകയും ചെയ്തു. ഇത് ഭൂമിക്കുവേണ്ടി  എന്ന മുദ്രാവാക്യം ഉയര്‍ത്തിയാണ് കാംപയില്‍ സംഘടിപ്പിച്ചത്. വീടുകളില്‍ ഉപയോഗശേഷം ഉപേക്ഷിക്കുന്ന തുണികള്‍ കൂടി ശേഖരിച്ച് ചുരുങ്ങിയ ചെലവില്‍ മികച്ച തുണി സഞ്ചി നിര്‍മിച്ച് പഞ്ചായത്തിലെ മുഴുവന്‍ പ്രദേശങ്ങളിലും ഈ ആശയം എത്തിക്കാനുള്ള തയ്യാറെടുപ്പിലാണ് നന്മ ക്ലബ് അംഗങ്ങള്‍.
Next Story

RELATED STORIES

Share it