ernakulam local

പ്ലാസ്റ്റിക് ഉപയോഗം സന്ദേശമുയര്‍ത്തി 'ബോട്ടില്‍ ബോട്ട്'

കോതമംഗലം: വേയ്സ്റ്റ് കുപ്പികള്‍കൊണ്ട് ബോട്ട് നിര്‍മിച്ച് പ്ലാസ്റ്റിക് ഉപയോഗത്തിനെതിരേയുള്ള സന്ദേശമുയര്‍ത്തുകയാണ് ഒരു കൂട്ടം ചെറുപ്പക്കാര്‍. വിനോദ സഞ്ചാര കേന്ദ്രമായ തട്ടേക്കാട് പക്ഷിസങ്കേതത്തിന്റെ വിവിധ ഭാഗങ്ങളില്‍ ടൂറിസ്റ്റുകളും നാട്ടുകാരും വലിച്ചെറിയപ്പെടുന്ന ഒഴിഞ്ഞ പ്ലാസ്റ്റിക് കുപ്പികള്‍ ശേഖരിച്ചാണ് ബോട്ട് നിര്‍മിച്ചിരിക്കുന്നത്.
ഈ പ്രദേശത്ത് കുമിഞ്ഞുകൂടുന്ന പ്ലാസ്റ്റിക് കുപ്പികള്‍ നിര്‍മാര്‍ജ്ജനംചെയ്യാനാവാതെ അധികൃതര്‍ കുഴയുമ്പോഴാണ് ബോട്ടില്‍ ബോട്ട് എന്ന ആശയവുമായി യുവാക്കള്‍ രംഗത്തുവന്നത്. ഉപയോഗശൂന്യമായ പ്ലാസ്റ്റിക് കുപ്പികള്‍കൊണ്ട് നിര്‍മിച്ച ബോട്ട് തട്ടേക്കാട് പെരിയാര്‍ പുഴയിലിറക്കി. 131 അടി നീളും 5 അടി വീതിയുമുള്ള ബോട്ടില്‍ എട്ടുപേര്‍ക്ക് സഞ്ചരിക്കാം.
സതീഷ്, നോബി, സുധീഷ്, പ്രവീണ്‍, അപ്‌സരപാണ്ഡ്യന്‍ എന്നീ യുവാക്കള്‍ ചേര്‍ന്നാണ് ബോട്ട് നിര്‍മിച്ചത്. 1500 ഓളം പ്ലാസ്റ്റിക് കുപ്പികള്‍ ബോട്ട് നിര്‍മാണത്തിന് വേണ്ടിവന്നു. ബോട്ടിന്റെ ഫ്രയിം തീര്‍ത്തത് ഇല്ലി ഉപയോഗിച്ചാണ്. എത്ര ഭാരം കയറ്റിയാലും ഒന്ന് ചെരിയുക പോലുമില്ലാത്ത ഈ ബോട്ട് ദൂരയാത്രക്കും പരീക്ഷിക്കാവുന്നതാണ്. നാച്വറല്‍ ആന്റ് വൈല്‍ഡ് ലൈഫ് ടീം എന്ന സംഘടനയിലെ അംഗങ്ങളായ ചെറുപ്പക്കാര്‍ അടുത്തതായി പാസ്റ്റിക് ബോട്ടിലുകള്‍ കൊണ്ടുതന്നെ ഒരു ബസ് കാത്തിരിപ്പ് കേന്ദ്രം നിര്‍മിക്കുന്നതിനുള്ള തയ്യാറെടുപ്പിലാണ്.
Next Story

RELATED STORIES

Share it