kasaragod local

പ്ലാസ്റ്റിക് ഉപയോഗം കുറച്ച് മണ്ണിനെ രക്ഷിക്കാന്‍ നന്മ പദ്ധതി

നീലേശ്വരം: പ്ലാസ്റ്റിക് ഉപയോഗം കുറച്ച് മണ്ണിനെ രക്ഷിക്കാന്‍ നീലേശ്വരത്ത് നന്മ പദ്ധതി. പരിസ്ഥിതി ദിനാചരണ ഭാഗമായി നീലേശ്വരം നഗരസഭയും ഓള്‍ കേരള ഫോട്ടോഗ്രാഫേഴ്‌സ് അസോസിയേഷന്‍ നീലേശ്വരം മേഖലാ കമ്മിറ്റിയുമാണ് പദ്ധതി നടപ്പാക്കിയത്.
പ്ലാസ്റ്റിക് ക്യാരി ബാഗുകള്‍ കൂടുതല്‍ ഉപയോഗിക്കേണ്ടി വരുന്ന വ്യാപാര സ്ഥാപനങ്ങളില്‍ പരിസ്ഥിതിക്ക് ദോഷം ചെയ്യാത്ത ക്യാരി ബാഗുകള്‍ വിതരണം ചെയ്യാനാണ് പദ്ധതി. 1000 ബാഗുകളാണ് ആദ്യഘട്ടത്തില്‍ നല്‍കുന്നത്.
ആള്‍ത്തിരക്കേറിയ കടകളില്‍ ബാഗുകള്‍ നല്‍കിക്കഴിഞ്ഞു. ശേഷിക്കുന്നവ വിഎസ് ഓട്ടോസ്റ്റാന്റ്, മാര്‍ക്കറ്റ് ജങ്ഷന്‍ ടാക്‌സി സ്റ്റാന്റ്, പച്ചക്കറിക്കടകള്‍ എന്നിവിടങ്ങളിലും ബസ് സ്റ്റാന്റില്‍ എത്തുന്ന യാത്രക്കാര്‍ക്കും നല്‍കും.
നഗരസഭാ സ്ഥിരം സമിതി അധ്യക്ഷന്‍ പി പി മുഹമ്മദ് റാഫി പദ്ധതി ഉദ്ഘാടനം ചെയ്തു. ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ കെ വി വാസു, എകെപിഎ ജില്ലാ പ്രസിഡന്റ് ഹരീഷ് പാലക്കുന്ന്, സെക്രട്ടറി പ്രശാന്ത് തൈക്കടപ്പുറം, നീലേശ്വരം മേഖലാ പ്രസിഡന്റ് വിനു മൈമൂണ്‍, സെക്രട്ടറി കണ്ണന്‍ ഫോട്ടോഫാസ്റ്റ്, ഖജാഞ്ചി സഹദേവന്‍ മാണിയാട്ട്, മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ സെക്രട്ടറി എ വിനോദ്, അസോസിയേഷന്‍ നേതാക്കളായ ശ്രീജിത്ത് നീലായി, സണ്ണി മാണിശ്ശേരില്‍, ഹരീഷ് ചൈത്രം, ബാബു ചെറുവത്തൂര്‍, ഷിജു, മുഹമ്മദ് കുഞ്ഞി, വിനു തൈക്കടപ്പുറം, ഹരീഷ് പള്ളിക്കണ്ടം, കെ വി സായിദാസ്, രാജേഷ് അനാമിക സംസാരിച്ചു. അടുത്ത ഘട്ടത്തില്‍ കാഞ്ഞങ്ങാട് നഗരസഭയിലും ചെറുവത്തൂര്‍ പഞ്ചായത്തിലും പദ്ധതി നടപ്പാക്കും.
Next Story

RELATED STORIES

Share it