പ്ലാസ്റ്റിക്് മാലിന്യം: സര്‍ക്കാര്‍ സ്വീകരിച്ച നടപടികള്‍ വ്യക്തമാക്കണം

കൊച്ചി: പ്രളയത്തെ തുടര്‍ന്ന് അടിഞ്ഞുകൂടിയ പ്ലാസ്റ്റിക് മാലിന്യങ്ങള്‍ സംസ്‌കരിക്കാന്‍ നടപടി വേണമെന്ന ഹരജിയില്‍ ഹൈക്കോടതി സര്‍ക്കാര്‍ സ്വീകരിച്ച നടപടികള്‍ വ്യക്തമാക്കി സ്‌റ്റേറ്റ്‌മെന്റ് നല്‍കാന്‍ നിര്‍ദേശിച്ചു. പാലാരിവട്ടം സ്വദേശി ജാക്‌സണ്‍ മാത്യു നല്‍കിയ പൊതു താല്‍പര്യ ഹരജി ചീഫ് ജസ്റ്റിസ് ഉള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ചാണ് പരിഗണിക്കുന്നത്. നേരത്തെ ഹരജി പരിഗണിച്ചപ്പോള്‍ ഇതിനായി തദ്ദേശ വകുപ്പ് മുഖേന നിരവധി ഉത്തരവുകള്‍ ഇറക്കിയിട്ടുണ്ടെന്നു സര്‍ക്കാര്‍ അഭിഭാഷകന്‍ വിശദീകരിച്ചു. മൃഗങ്ങളുടെ അവശിഷ്ടങ്ങള്‍, ജൈവമാലിന്യങ്ങള്‍ തുടങ്ങിയവ സംസ്‌കരിക്കുന്നതിനും വിവിധ ജില്ലകളിലെ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്കുമായി ഉത്തരവുകള്‍ ഇറക്കിയിട്ടുണ്ടെന്നും വ്യക്തമാക്കി. തുടര്‍ന്നാണു നടപടികള്‍ വ്യക്തമാക്കി വിശദമായ സ്‌റ്റേറ്റ്‌മെന്റ് നല്‍കാന്‍ ഹൈക്കോടതി നിര്‍ദേശിച്ചത്. ഹരജി സപ്തംബര്‍ 19ന് വീണ്ടും പരിഗണിക്കും.
Next Story

RELATED STORIES

Share it