പ്ലാസ്റ്റിക്ക് കുപ്പികള്‍ക്ക് ശബരിമലയില്‍ നിരോധനം

തിരുവനന്തപുരം: ശബരിമലയില്‍ പ്ലാസ്റ്റിക് കുപ്പികള്‍ക്കു പൂ ര്‍ണ നിരോധനം ഏര്‍പ്പെടുത്തിയതായി ദേവസ്വംമന്ത്രി കടകംപള്ളി സുരേന്ദ്രന്‍. ശബരിമലയില്‍ പ്ലാസ്റ്റിക് കുപ്പികളില്‍ കുടിവെള്ളം കൊണ്ടുവരാന്‍ പാടില്ല. ഭക്തജനങ്ങള്‍ക്കു കുടിവെള്ളം ലഭ്യമാക്കാന്‍ പ്ലാന്റുകള്‍ നിര്‍മിക്കും. 3.6 കോടി രൂപ പ്ലാന്റ് നിര്‍മാണത്തിനായി സര്‍ക്കാര്‍ നല്‍കും. പുണ്യം പൂങ്കാവനം പദ്ധതി തുടരുന്നതോടൊപ്പം പ്ലാസ്റ്റിക് ഫ്രീ ശബരിമലയാണ് മുദ്രാവാക്യമെന്ന് മന്ത്രി പറഞ്ഞു.

മണ്ഡലകാലം തുടങ്ങുന്നതിനു മുമ്പ് ശബരിമലയിലെ മുന്നൊരുക്കങ്ങളെക്കുറിച്ച് സെക്രട്ടേറിയറ്റില്‍ വിവിധ വകുപ്പ് മേധാവികളുമായി നടത്തിയ അവലോകനയോഗ തീരുമാനങ്ങള്‍ വിശദീകരിക്കുകയായിരുന്നു മന്ത്രി. പ്ലാസ്റ്റിക് കുപ്പികള്‍ ശബരിമലയില്‍ കൊണ്ടുവരാന്‍ പാടില്ലെന്നു മറ്റു സംസ്ഥാനങ്ങളിലെ ഭക്തരെ അറിയിക്കുന്നതിനായി അതാതു സംസ്ഥാനങ്ങളില്‍ പത്രപ്പരസ്യം നല്‍കും.
ശബരിമലയിലും സന്നിധാനത്തുമായി 24 മെഡിക്കല്‍ സെ ന്ററുകള്‍ കൂടി തുടങ്ങും. ചരല്‍മേട്ടില്‍ ഒരു ആശുപത്രി പണിയും. മരക്കൂട്ടത്ത് എല്ലാവിധ സജ്ജീകരണങ്ങളോടും കൂടി ഒരു ആംബുലന്‍സ് തയ്യാറാക്കുമെന്നും മന്ത്രി പറഞ്ഞു.
Next Story

RELATED STORIES

Share it