Second edit

പ്ലാസ്റ്റിക്കും ബദല്‍ വഴികളും

ചര്‍ച്ചകള്‍ക്കിടയിലൊന്നും ആരും കാര്യമായി ചൂണ്ടിക്കാട്ടിയിട്ടില്ലാത്ത ഒരു സംഗതി മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഈയിടെ അവതരിപ്പിച്ച ബജറ്റിലുണ്ട്, പ്ലാസ്റ്റിക് സഞ്ചികള്‍ക്ക് 20 ശതമാനം നികുതി ഏര്‍പ്പെടുത്തി എന്നുള്ളതാണത്. തുണിസഞ്ചികളാണ് എന്ന് ആളുകളെ തെറ്റിദ്ധരിപ്പിക്കുന്ന നോണ്‍ വോവണ്‍ പോളി പ്രൊപ്പലീന്‍ സഞ്ചികളടക്കം ഈ ഗണത്തില്‍പ്പെട്ട എല്ലാ ഉല്‍പന്നങ്ങള്‍ക്കും നികുതിയുണ്ട്. പ്ലാസ്റ്റിക് കുപ്പികളില്‍ കിട്ടുന്ന വെള്ളത്തിനും സോഡയ്ക്കും ശീതളപാനിയങ്ങള്‍ക്കും അഞ്ചുശതമാനം സര്‍ചാര്‍ജുമുണ്ട്. പ്ലാസ്റ്റിക്കിനെതിരേയുള്ള പോരാട്ടത്തിന്റെ ഭാഗമാണത്.
അധികനികുതി ചുമത്തി പ്ലാസ്റ്റിക് ഭീഷണിയോട് പൊരുതുന്നതു സ്വാഗതാര്‍ഹമാണ്. ഒരു കിലോ മധുരനാരങ്ങയ്ക്ക് 50 രൂപ, പ്ലാസ്റ്റിക് സഞ്ചി ഫ്രീ- ഇതാണ് ഇപ്പോഴത്തെ അവസ്ഥ. ആളുകള്‍ക്ക് പെരുത്തു സന്തോഷം. അതിനുപകരം സഞ്ചിക്ക് പത്തു രൂപ വിലയുണ്ടെങ്കില്‍ അവര്‍ രണ്ടാമതൊന്ന് ആലോചിക്കും. കടലാസില്‍ പൊതിഞ്ഞുതന്നാല്‍ മതിയെന്നു പറയും. വില വര്‍ധിപ്പിക്കുന്നത് പ്ലാസ്റ്റിക്ക് ഉപയോഗം കുറയ്ക്കാന്‍ ഏറെ സഹായകമാണ്. ഈ നയം എല്ലാ പ്ലാസ്റ്റിക് ഉല്‍പന്നങ്ങളുടെ മേലും ബാധകമാക്കാവുന്നതാണ്. അതോടൊപ്പം ചിരട്ട, മുള തുടങ്ങിയവകൊണ്ടു നിര്‍മിക്കുന്ന വസ്തുക്കള്‍ക്ക് ഇളവുകളും ആനുകൂല്യങ്ങളും നല്‍കുകയും വേണം. ക്രിയാത്മകമായ രീതിയില്‍, പല ബദല്‍ പദ്ധതികളും സര്‍ക്കാരിനു നടപ്പാക്കാവുന്നതാണ്. കേരളത്തിലെ എല്ലാ വിദ്യാലയങ്ങളിലും യൂനിഫോം കൈത്തറി, ഖദര്‍ തുണികൊണ്ടു മതി എന്ന് സര്‍ക്കാര്‍ നിശ്ചയിക്കുന്നു. ഓഫിസുകളിലും ഈ തുണി ഉപയോഗിക്കണമെന്നു നിഷ്‌കര്‍ഷിക്കുന്നു. കൈത്തറി- ഖാദി വ്യവസായത്തിന് അതൊരു ഉണര്‍വായിത്തീരുകയില്ലേ?
Next Story

RELATED STORIES

Share it