ernakulam local

പ്ലാന്‍ ഫണ്ട് 70 ശതമാനത്തിലധികം ചെലവഴിച്ചു: മേയര്‍

കൊച്ചി: 2015-16 സാമ്പത്തിക വര്‍ഷത്തെ പ്ലാന്‍ ഫണ്ട് വിഹിതം 71.88 ശതമാനം ചെലവഴിച്ചുകൊണ്ട് കൊച്ചി മുനിസിപ്പല്‍ കോര്‍പറേഷന്‍ സംസ്ഥാനത്തു തന്നെ ഏറ്റവും കൂടുതല്‍ പ്ലാന്‍ ഫണ്ട് വിനിയോഗിക്കുന്ന തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലൊന്നായി മാറിയതായി കൊച്ചി മേയര്‍ സൗമിനി ജെയിന്‍ വാര്‍ത്താ കുറിപ്പില്‍ അറിയിച്ചു. വികസന ഫണ്ട് (ജനറല്‍), വികസന ഫണ്ട് (എസ്‌സിപി), 13ാം ധനകാര്യ കമ്മീഷന്‍ തുക, മെയിന്റനന്‍സ് ഫണ്ട് റോഡ്, മെയിന്റനന്‍സ് ഫണ്ട് റോഡിതരം എന്നിവയടക്കമുള്ള എല്ലാ മേഖലകളിലും കാര്യക്ഷമമായി ഫണ്ട് വിനിയോഗിച്ചുകൊണ്ട് സംസ്ഥാന ആവറേജിനും മുകളിലെത്തുന്നതിന് കൊച്ചി മുനിസിപ്പല്‍ കോര്‍പറേഷന് സാധിച്ചിട്ടുണ്ട്. കൃത്യമായ ആസൂത്രണത്തിന്റെ അടിസ്ഥാനത്തില്‍ സമയബന്ധിതമായിതന്നെ പദ്ധതി പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തീകരിക്കാന്‍ സാധിച്ചത് കൊച്ചി മുനിസിപ്പല്‍ കോര്‍പറേഷന്റെ മികച്ച പ്രവര്‍ത്തനഫലമായിട്ടാണ്. വികസന ഫണ്ട് (ജനറല്‍)-72.92 ശതമാനം, വികസന ഫണ്ട് (എസ്‌സിപി)-36.68 ശതമാനം, 13ാം ധനകാര്യ കമ്മീഷന്‍ തുക-88.01 ശതമാനം, മെയിന്റനന്‍സ് ഫണ്ട് റോഡ്-75.38 ശതമാനം, മെയിന്റനന്‍സ് ഫണ്ട് റോഡിതരം-69.79 ശതമാനം, ആകെ മെയിന്റനന്‍സ് ഫണ്ട്-74.24 ശതമാനം, ആകെ ഫണ്ട്-71.88 ശതമാനം എന്നിങ്ങനെയാണ് കണക്ക്.
Next Story

RELATED STORIES

Share it