kozhikode local

പ്ലാനറ്റേറിയത്തിലെ ഗോദാനം പരിപാടി അശാസ്ത്രീയം: ബ്രേക്ത്രൂ സയന്‍സ് സൊസൈറ്റി

കോഴിക്കോട്: ആകാശ ഗോളങ്ങളെ സംബന്ധിച്ചുള്ള അന്ധവിശ്വാസങ്ങളകറ്റി ശാസ്ത്രീയമായ ജോതിശാസ്ത്ര ജ്ഞാനം ജനങ്ങള്‍ക്കു നല്‍കേണ്ടുന്ന പ്ലാനറ്റേറിയവും ശാസ്ത്രീയ മനോഘടന സൃഷ്ടിക്കാന്‍ പ്രവര്‍ത്തിക്കേണ്ടുന്ന കോഴിക്കോട് പ്രാദേശിക ശാസ്ത്ര കേന്ദ്രവും ഗോദാനം മഹാദാനം’  എന്ന പരിപാടി സംഘടിപ്പിച്ചതും കാന്‍സറിനും അല്‍ഷിമേഴ്‌സിനും വരെ സിദ്ധ ഔഷധമാണ് ഗോമൂത്രം എന്ന മഠയത്തരം പ്രചരിപ്പിക്കാന്‍ സാഹചര്യമൊരുക്കിയതും ഞെട്ടിപ്പിക്കുന്ന അശാസ്ത്രീയതയുടെ ലക്ഷണമാണെന്ന് ബ്രേക്ത്രു സയന്‍സ് സൊസൈറ്റി കേരളാ ചാപ്റ്റര്‍ പ്രസിഡന്റ് ജി എസ് പത്മകുമാറും സെക്രട്ടറി പി എന്‍ തങ്കച്ചനും പ്രസ്താവനയില്‍ പറഞ്ഞു. ഗോമൂത്രത്തിന് കാന്‍സര്‍, അല്‍ഷിമേഴ്‌സ് തുടങ്ങി രോഗങ്ങളെ ഭേദമാക്കാന്‍ കഴിയുമെന്ന് ഒരു പരീക്ഷണത്തിലൂടെയും തെളിയിക്കപ്പെട്ടിട്ടില്ല. പരീക്ഷണ നിരീക്ഷണങ്ങളിലൂടെ തെളിയിക്കപ്പെടുന്ന കാര്യങ്ങള്‍ ആവര്‍ത്തിച്ചുള്ള പരിശോധനയിലൂടെ സ്ഥിരീകരിക്കുമ്പോള്‍ മാത്രമാണ് അതു ശാസ്ത്രീയ സത്യമെന്ന നിലയില്‍ പ്രചരിപ്പിക്കപ്പെടുക. തെളിയിക്കപ്പെടാത്ത ചില വിശ്വാസങ്ങളെ വസ്തുതകള്‍ എന്ന രീതിയില്‍ പ്രചരിപ്പിച്ചുകൊണ്ട് ജനങ്ങളില്‍ തെറ്റിദ്ധാരണ സൃഷ്ടിക്കുന്നത് തികച്ചും അധാര്‍മികമാണ് -അവര്‍ വ്യക്തമാക്കി.
Next Story

RELATED STORIES

Share it