wayanad local

പ്ലസ് വണ്‍ പ്രവേശനം: സൗജന്യ ഏകജാലക രജിസ്‌ട്രേഷനുമായി മിഷന്‍ പ്ലസ് വണ്‍ നാളെ മുതല്‍

കല്‍പ്പറ്റ: ഹയര്‍ സെക്കന്‍ഡറി ഏകജാലക ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ നടത്തുന്നതിന് സൗജന്യ സേവനം നല്‍കുന്ന ജില്ലാ പഞ്ചായത്തിന്റെ നൂതന പദ്ധതി മിഷന്‍ പ്ലസ് വണ്ണിന് നാളെ തുടക്കമാകും. ജില്ലയിലെ പത്താം തരം പൂര്‍ത്തിയാക്കിയ വിദ്യാര്‍ഥികളുടെയും രക്ഷിതാക്കളുടെയും ആശങ്കയകറ്റി പ്ലസ് വണ്‍ പ്രവേശനം സാധ്യമാക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം.
പട്ടികവര്‍ഗ വികസന വകുപ്പ്, ട്രൈബല്‍ വയനാട് എന്നിവയുടെ സഹകരണത്തോടെ ജില്ലാ ഹയര്‍ സെക്കന്‍ഡറി വിദ്യാഭ്യാസ വകുപ്പ് കരിയര്‍ ഗൈഡന്‍സ് ആന്റ് അഡോളസെന്റ് കൗ ണ്‍സിലിങ് സെല്ലാണ് പദ്ധതി നടപ്പാക്കുന്നത്. ജില്ലാ പഞ്ചായത്തിന്റെ 2016ലെ ബജറ്റില്‍ ഉള്‍പ്പെടുത്തിയ പ്രത്യേക പദ്ധതിയാണിത്. പത്താം തരം പൂര്‍ത്തിയാക്കിയ പട്ടികവര്‍ഗ-പട്ടികജാതി- മറ്റു പിന്നാക്ക വിഭാഗങ്ങളിലേതടക്കം മുഴുവന്‍ വിദ്യാര്‍ഥികളുടെയും ഹയര്‍ സെക്കന്‍ഡറി ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ പദ്ധതിയിലൂടെ പൂര്‍ത്തിയാക്കും.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ടി ഉഷാകുമാരി, വൈസ് പ്രസിഡന്റ് പി കെ അസ്മത്ത്, വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മറ്റി ചെയര്‍ പേഴ്‌സണ്‍ എ ദേവകി എന്നിവരാണ് രക്ഷാധികാരികള്‍. ഹയര്‍ സെക്കന്‍ഡറി ജില്ലാ കോ-ഓഡിനേറ്റര്‍ താജ് മന്‍സൂര്‍, പ്രിന്‍സിപ്പല്‍മാരായ കെ കെ വര്‍ഗീസ്, അബ്ദുല്‍ അസീസ് എം, ഷൈമ ടി ബെന്നി, എ കെ കരുണാകരന്‍, യു സി ചന്ദ്രിക, സുധാദേവി, കോ-ഓഡിനേറ്റര്‍മാരായ സി ഇ ഫിലിപ്, കെ ബി സിമില്‍, ട്രെയിനര്‍ മനോജ് ജോണ്‍ എന്നിവരാണ് മോണിറ്ററിങ് സമിതി അംഗങ്ങള്‍. പദ്ധതിയുടെ ബ്രോഷര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ടി ഉഷാകുമാരി പ്രകാശനം ചെയ്തു.
ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ ചെയ്യാതിരിക്കുന്നതിനാലും രജിസ്‌ട്രേഷന്‍ നടത്തുമ്പോള്‍ സംഭവിക്കുന്ന തെറ്റുകള്‍ കാരണവും നിരവധി വിദ്യാര്‍ഥികള്‍ക്കാണ് ഓരോ വര്‍ഷവും പ്ലസ് വണ്‍ അഡ്മിഷന്‍ നഷ്ടമാവുന്നത്. ഇതൊഴിവാക്കി കൃത്യമായി രജിസ്‌ട്രേഷന്‍ പൂര്‍ത്തീകരിക്കുന്നതിന് ഹയര്‍ സെക്കന്‍ഡറി കരിയര്‍-സൗഹൃദ കോ-ഓഡിനേറ്റര്‍മാരുടെയും അധ്യാപകരുടെയും സേവനം ലഭ്യമാക്കും.
രജിസ്‌ട്രേഷന്‍ നടത്തുന്നതിന് വിദ്യാര്‍ഥികള്‍ക്ക് പണം ആവശ്യമായി വരുന്നിടത്ത് പദ്ധതിയിലൂടെ സൗജന്യ സേവനം ലഭിക്കുമ്പോള്‍ രക്ഷിതാക്കള്‍ക്കും ആശ്വാസമാവും. ജില്ലയിലെ മുഴുവന്‍ മുനിസിപ്പല്‍ കേന്ദ്രങ്ങളിലും പിന്നാക്ക പ്രദേശങ്ങളിലും സേവനം ലഭിക്കും. സേവനം നല്‍കുന്നതിന് ഓരോ സെന്ററുകളിലും അസാപ് ഫ്രണ്ട് ഓഫിസ് ട്രെയിനികളെ നിയോഗിച്ചിട്ടുണ്ട്.
ഹയര്‍ സെക്കന്‍ഡറി കോഴ്‌സുകള്‍ തിരഞ്ഞെടുക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങളും ഉപരിപഠന സാധ്യതകള്‍ സംബന്ധിച്ച വിവരങ്ങളും ഈ കേന്ദ്രങ്ങളില്‍ ലഭ്യമാകും. ആദിവാസി വിഭാഗത്തില്‍പ്പെട്ട കുട്ടികളുടെ പ്രവേശനം ഉറപ്പാക്കുന്നതിന് പട്ടിക വര്‍ഗ വികസന വകുപ്പിന്റെയും സന്നദ്ധ സാമൂഹിക പ്രവര്‍ത്തകരുടെയും ട്രൈബല്‍ പ്രൊമോട്ടര്‍മാരുടെയും സേവനം ഉറപ്പാക്കിയിട്ടുണ്ട്. മാര്‍ച്ച് 31 വരെ അപേക്ഷിക്കാം. ട്രയല്‍ അലോട്ട്‌മെന്റ് ജൂണ്‍ ഏഴിനും ആദ്യ അലോട്ട്‌മെന്റ് ജൂണ്‍ 13നും പ്രസിദ്ധീകരിക്കും. പ്ലസ് വണ്‍ ക്ലാസ്സുകള്‍ ജൂലൈ ആദ്യവാരം ആരംഭിക്കും.
ജില്ലയിലെ മിഷന്‍ പ്ലസ് വണ്‍ കേന്ദ്രങ്ങള്‍
അമ്പലവയല്‍ പഞ്ചായത്ത്- ജിഎച്ച്എസ്എസ് അമ്പലവയല്‍, എടവക പഞ്ചായത്ത്- എസ്എച്ച്എസ്എസ് ദ്വാരക, സെ ന്റ് ജോസഫ്‌സ് എച്ച്എസ്എസ്‌കല്ലോടി, മീനങ്ങാടി പഞ്ചായത്ത്- ജിഎച്ച്എസ്എസ് മീനങ്ങാടി, മീനങ്ങാടി ട്രൈബല്‍ സ്‌പെഷ്യല്‍ സെന്റര്‍, മേപ്പാടി പഞ്ചായത്ത്- ജിഎച്ച്എസ്എസ് മേപ്പാടി, മുപ്പൈനാട് പഞ്ചായത്ത്- സിഎംഎച്ച്എസ്എസ് അരപ്പറ്റ, മുള്ളന്‍കൊല്ലി പഞ്ചായത്ത്- സെന്റ് മേരീസ് എച്ച്എസ്എസ് മുള്ളന്‍കൊല്ലി, മുട്ടില്‍ പഞ്ചായത്ത്- ജിഎച്ച്എസ്എസ് കാക്കവയല്‍, നെന്മേനി പഞ്ചായത്ത്- ജിഎച്ച്എസ്ചീരാല്‍, ജിഎച്ച്എസ് ആനപ്പാറ, നൂല്‍പ്പുഴ പഞ്ചായത്ത്- ജിഎച്ച്എസ്എസ് മൂലങ്കാവ്, ജിഎച്ച്എസ് ഓടപ്പള്ളം, ജിഎച്ച്എസ്എസ് കല്ലൂര്‍, പനമരം പഞ്ചായത്ത്- ജിഎച്ച്എസ്എസ് പനമരം, ജിഎച്ച്എസ് നീര്‍വാരം, സര്‍വോദയ എച്ച്എസ്എസ് ഏച്ചോം, പനമരം ട്രൈബല്‍ സ്‌പെഷ്യല്‍ സെന്റര്‍.
പൂതാടി പഞ്ചായത്ത്- എസ്എന്‍എച്ച്എസ്എസ് പൂതാടി, കല്‍പ്പറ്റ നഗരസഭ- എസ്‌കെഎംജെഎച്ച് എസ് കല്‍പ്പറ്റ, കല്‍പ്പറ്റ ട്രൈബല്‍ സ്‌പെഷ്യല്‍ സെന്റര്‍, പൊഴുതന പഞ്ചായത്ത്- ജിഎച്ച്എസ് അച്ചൂര്‍, പുല്‍പ്പള്ളി പഞ്ചായത്ത്- വിജയ എച്ച്എസ് എസ് പുല്‍പ്പള്ളി, സുല്‍ത്താന്‍ ബത്തേരി നഗരസഭ- സര്‍വജന എച്ച്എസ് എസ് സുല്‍ത്താ ന്‍ ബത്തേരി, തരിയോട് പഞ്ചായത്ത്- ജിഎച്ച്എസ്എസ് തരിയോട്, തവിഞ്ഞാല്‍ പഞ്ചായത്ത്- ജിഎച്ച് എസ്എസ് തലപ്പുഴ, ജിഎച്ച്എസ്എസ് വാളാട്, എ പി ജെ അബ്ദുല്‍ കലാം സ്മാരക വായനശാല, വാളാട്, തിരുനെല്ലി പഞ്ചായത്ത്- ജിഎച്ച്എസ്എസ് തൃശ്ശിലേരി, ജിഎച്ച്എസ് കാട്ടിക്കുളം, ജിഎച്ച്എസ് തോല്‍പ്പെട്ടി, തിരുനെല്ലി ട്രൈബല്‍ സ്‌പെഷ്യല്‍ സെന്റ ര്‍, തൊണ്ടര്‍നാട് പഞ്ചായത്ത്- എംടിഡിഎംഎച്ച്എസ്എസ് തൊണ്ടര്‍നാട്, വെള്ളമുണ്ട പഞ്ചായത്ത്- ജിഎച്ച്എസ്എസ്‌വെള്ളമുണ്ട, വെങ്ങപ്പള്ളി പഞ്ചായത്ത്- ഡബ്ല്യൂഒഎച്ച്എസ്എസ് പിണങ്ങോട്, വൈത്തിരി പഞ്ചായത്ത്- ജിഎച്ച്എസ്എസ് വൈത്തിരി, കണിയാമ്പറ്റ പഞ്ചായത്ത്- ജിഎച്ച്എസ്എസ് കണിയാമ്പറ്റ, സെന്റ് തോമസ് എച്ച്എസ് നടവയല്‍, മാനന്തവാടി - ട്രൈബല്‍ സ്‌പെഷ്യല്‍ സെ ന്റര്‍ മാന്തവാടി.
Next Story

RELATED STORIES

Share it