Kerala

പ്ലസ് വണ്‍ പ്രവേശനം;വെബ്‌സൈറ്റ് തകരാര്‍ വിദ്യാര്‍ഥികളെ വലയ്ക്കുന്നു

പ്ലസ് വണ്‍  പ്രവേശനം;വെബ്‌സൈറ്റ് തകരാര്‍ വിദ്യാര്‍ഥികളെ വലയ്ക്കുന്നു
X
Plus-two

കൊല്ലം: സംസ്ഥാനത്ത് പ്ലസ് വണ്‍ പ്രവേശനത്തിനുള്ള നടപടികള്‍ ആരംഭിച്ചെങ്കിലും അപേക്ഷ സമര്‍പ്പിക്കേണ്ട വെബ്‌സൈറ്റിലെ തകരാര്‍ വിദ്യാര്‍ഥികളെ വലയ്ക്കുന്നു.  അപേക്ഷ സമര്‍പ്പിച്ച ശേഷം അവയുടെ പ്രിന്റൗട്ട് എടുക്കാന്‍ കഴിയാത്തതാണ് പുതിയ പ്രശ്‌നം. കഴിഞ്ഞ 20 മുതലാരംഭിച്ച ഹയര്‍സെക്കന്‍ഡറി പ്രവേശനത്തിന്റെ ഓണ്‍ലൈന്‍ അപേക്ഷ നടപടി ആദ്യ ദിവസങ്ങളില്‍ വെബ്‌സൈറ്റ് തകരാറുമൂലം പൂര്‍ത്തിയായിരുന്നില്ല. ഈ പ്രശ്‌നം ഇന്നലെ ഉച്ചയോടെ പരിഹരിച്ചിരുന്നു. അതേസമയം, ഓണ്‍ലൈനില്‍ അപേക്ഷ സമര്‍പ്പിച്ച ശേഷം ഇവയുടെ പ്രിന്റൗട്ടിന്റെ കോപ്പിയില്‍ നിര്‍ദിഷ്ട സ്ഥാനത്ത് വിദ്യാര്‍ഥിയും രക്ഷകര്‍ത്താവും ഒപ്പുവച്ച് സ്വയം സാക്ഷ്യപ്പെടുത്തിയ അനുബന്ധ രേഖകളും സഹിതം അപേക്ഷിച്ച റവന്യൂ ജില്ലയിലെ ഏതെങ്കിലും സര്‍ക്കാര്‍, എയ്ഡഡ് സ്‌കൂളുകളില്‍ സമര്‍പ്പിക്കേണ്ടതുണ്ട്. സ്‌കൂളില്‍ അപേക്ഷ സമര്‍പ്പിച്ചു കഴിഞ്ഞാല്‍ അപേക്ഷാ ഫാറത്തിലുള്ള അക്‌നോളജ്‌മെന്റ് സ്ലിപ്പ് പ്രിന്‍സിപ്പല്‍ ഒപ്പുവച്ച് സ്‌കൂള്‍ സീലും പതിച്ച് അപേക്ഷകന് തിരികെ നല്‍കും. അപേക്ഷയെക്കുറിച്ചുള്ള എല്ലാ അന്വേഷണങ്ങള്‍ക്കും അക്‌നോളജ്‌മെന്റ് സ്ലിപ്പും അതിലുള്ള അപേക്ഷാ നമ്പറുമാണ് സ്ഥിര പ്രവേശനം ലഭിക്കുന്നത് വരെ ഉപയോഗിക്കുന്നത്. കൂടാതെ ഓണ്‍ലൈനില്‍ സമര്‍പ്പിച്ച അപേക്ഷയുടെ പ്രിന്റ്ൗട്ട് സ്‌കൂളില്‍ സമര്‍പ്പിച്ച ശേഷം ഇത് വെരിഫിക്കേഷന്‍ ചെയ്താല്‍ മാത്രമെ ഏകജാലക പ്രവേശനത്തിലെ അപേക്ഷകള്‍ പരിഗണിക്കുകയുള്ളൂ. എന്നാല്‍, സ്‌കൂളിലേക്ക് നല്‍കേണ്ട അപേക്ഷയുടെ പ്രിന്റൗട്ട് എടുക്കാന്‍ കഴിയാത്തത് വിദ്യാര്‍ഥികളെ വലയ്ക്കുകയാണ്. വെറും 11 ദിവസം മാത്രമാണ് ഇത്തവണ ഏകജാലക പ്രവേശനത്തിന് അപേക്ഷ സമര്‍പ്പിക്കുന്നതിനായി അനുവദിച്ചിട്ടുള്ളത്. ഇതില്‍ ആദ്യ മൂന്നുദിവസം വെബ്‌സൈറ്റിന്റെ തകരാര്‍ മൂലം നഷ്ടപ്പെട്ടു കഴിഞ്ഞു. വെബ്‌സൈറ്റിലെ പ്രശ്‌നങ്ങള്‍ തുടരുന്നത് പ്രവേശനത്തിന്റെ അവസാന ദിനങ്ങളില്‍ അക്ഷയ സെന്ററുകളില്‍ ഉള്‍പ്പെടെ രക്ഷകര്‍ത്താക്കളുടേയും വിദ്യാര്‍ഥികളുടേയും വലിയ തിരക്കിന് കാരണമാവും. ഇത് വീണ്ടും വെബ്‌സൈറ്റ് തകരാര്‍ സംഭവിക്കുന്നതിന് ഇടയാക്കാനും സാധ്യതയുണ്ട്. സംസ്ഥാനത്ത് 2071 സ്‌കൂളില്‍ 7151 ബാച്ചുകളിലെ 356730 സീറ്റുകളിലേക്കാണ് ഓണ്‍ലൈന്‍ പ്രവേശനം നടക്കുന്നത്. ഹയര്‍സെക്കഡറി വകുപ്പിന്റെ ംംം.വരെമു.സലൃമഹമ. ഴീ്.ശി എന്ന വെബ്‌സൈറ്റ് വഴിയാണ് പ്രവേശന നടപടികള്‍ നടപ്പാക്കുന്നത്.
Next Story

RELATED STORIES

Share it