പ്ലസ്‌വണ്‍ ഏകജാലക പ്രവേശനം: സ്‌കൂള്‍ കോംബിനേഷന്‍ മാറ്റങ്ങള്‍ക്ക് അപേക്ഷിക്കാം

തിരുവനന്തപുരം: പ്ലസ്‌വണ്‍ ക്ലാസുകള്‍ ഇന്ന് ആരംഭിക്കും. ഏകജാലകരീതിയിലൂടെ മെറിറ്റ് ക്വാട്ടയില്‍ പ്രവേശനം നേടിയ വിദ്യാര്‍ഥികള്‍ക്ക് കോംബിനേഷന്‍ മാറ്റത്തിനും സ്‌കൂള്‍ മാറ്റത്തിനും കോംബിനേഷന്‍ മാറ്റത്തോട് കൂടിയ സ്‌കൂള്‍ മാറ്റത്തിനും അപേക്ഷിക്കാം.
ആദ്യഘട്ട സ്‌കൂള്‍/കോംബിനേഷന്‍ മാറ്റങ്ങള്‍ക്കു വേണ്ടി നിലവിലുള്ള ഒഴിവുകളുടെ വിശദാംശങ്ങള്‍ 22ന് ഉച്ചയ്ക്ക് ഒരു മണിക്ക് ംംം.വരെമു.സലൃമഹമ.ഴീ്.ശി എന്ന വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിക്കും. ജൂണ്‍ 25ന് ഉച്ചയ്ക്ക് രണ്ട് വരെ സ്‌കൂള്‍/കോംബിനേഷന്‍ മാറ്റത്തിന് സ്‌കൂളില്‍ അപേക്ഷ സമര്‍പ്പിക്കാം. മുഖ്യഘട്ടത്തില്‍ ഒന്നാം ഓപ്ഷന്‍ പ്രകാരം പ്രവേശനം നേടിയവര്‍ക്ക് സ്‌കൂള്‍/കോംബിനേഷന്‍ മാറ്റത്തിനായി അപേക്ഷിക്കാന്‍ അര്‍ഹതയുണ്ടായിരിക്കില്ല. സ്‌പോര്‍ട്‌സ്/മാനേജ്‌മെന്റ്/കമ്മ്യൂണിറ്റി ക്വാട്ടകളില്‍ പ്രവേശനം നേടിയവര്‍ക്ക് മെറിറ്റ് സീറ്റുകളിലേക്ക് സ്‌കൂള്‍ മാറ്റമോ കോംബിനേഷന്‍ മാറ്റമോ അനുവദിക്കുന്നതല്ല. സ്‌കൂള്‍/ കോംബിനേഷന്‍ മാറ്റങ്ങള്‍ അനുവദിച്ചശേഷമുള്ള ഒഴിവുകളുടെ വിശദാംശങ്ങള്‍ ജൂണ്‍ 28 ന് വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിക്കും. ഈ ഒഴിവുകളിലേക്ക് നേരത്തേ അപേക്ഷ നല്‍കാന്‍ കഴിയാതിരുന്ന എല്ലാ വര്‍ക്കും പുതിയ അപേക്ഷ നല്‍കിയിട്ടും അലോട്ട്‌മെന്റ് ലഭിക്കാത്തവര്‍ക്കും വീണ്ടും പരിഗണിക്കുന്നതിന് അപേക്ഷ പുതുക്കിനല്‍കാം.
അപേക്ഷ പുതുക്കുന്നതിനോടൊപ്പം ഒഴിവുകളുടെ അടിസ്ഥാനത്തില്‍ ഓപ്ഷനുകളും പുതുക്കിനല്‍കാം. അപേക്ഷ പുതുക്കുന്നതിനുള്ള ഫോറവും സപ്ലിമെന്ററി അലോട്ട്‌മെന്റ് കൂടുതല്‍ നിര്‍ദേശങ്ങളും പിന്നീട് പുറപ്പെടുവിക്കും.
Next Story

RELATED STORIES

Share it