പ്ലസ്ടു: സേ പരീക്ഷ ജൂണ്‍ അഞ്ച് മുതല്‍ 12 വരെ

തിരുവനന്തപുരം: ഹയര്‍സെക്കന്‍ഡറി സേ/ഇംപ്രൂവ്‌മെന്റ് പരീക്ഷകള്‍ ജൂണ്‍ അഞ്ച് മുതല്‍ 12 വരെ നടക്കും. രാവിലെ 9.30നും ഉച്ചയ്ക്ക് രണ്ടിനുമാവും പരീക്ഷ. പ്രായോഗിക പരീക്ഷയുള്ള വിഷയങ്ങള്‍ക്ക് കൂള്‍ ഓഫ് ടൈം ഉള്‍പ്പെടെ രണ്ടേകാല്‍ മണിക്കൂറും പ്രായോഗിക പരീക്ഷ ഇല്ലാത്ത വിഷയങ്ങള്‍ക്ക് കൂള്‍ ഓഫ് ടൈം ഉള്‍പ്പെടെ രണ്ടേമുക്കാല്‍ മണിക്കൂറുമാണ് സമയം. മ്യൂസിക്കിന് കൂള്‍ ഓഫ് ടൈം ഉള്‍പ്പെടെ ഒന്നേമുക്കാല്‍ മണിക്കൂറായിരിക്കും സമയം.
രണ്ടാംവര്‍ഷ തിയറി പേപ്പറുകള്‍ക്ക് മാത്രമെ സേ പരീക്ഷകള്‍ ഉണ്ടായിരിക്കു. സേ/ഇംപ്രൂവ്‌മെന്റ് പരീക്ഷകള്‍ക്ക് നിശ്ചിത ഫീസ് ഈടാക്കി അപേക്ഷിക്കാനുള്ള അവസാന തിയ്യതി 16 ആണ്. വിദ്യാര്‍ഥികള്‍ പരീക്ഷ എഴുതിയ സെന്ററുകളിലാണ് അപേക്ഷ നല്‍കേണ്ടത്. 16ന് ശേഷമുള്ള അപേക്ഷകള്‍ സ്വീകരിക്കില്ല. സേ പരീക്ഷയ്ക്ക് പേപ്പറൊന്നിന് 150 രൂപയും ഇംപ്രൂവ്‌മെന്റ് പരീക്ഷയ്ക്ക് 500 രൂപയുമാണ് ഫീസ്. ഇതിനുപുറമേ സര്‍ട്ടിഫിക്കറ്റ് ഫീസായി 40 രൂപയും അടയ്ക്കണം.
വിദ്യാര്‍ഥികള്‍ രണ്ടാംവര്‍ഷ തിയറി പരീക്ഷ മാത്രം എഴുതിയാല്‍ മതി. അവര്‍ക്ക് നേരത്തേ ലഭിച്ച മൂല്യ നിര്‍ണയ സ്‌കോറും പ്രായോഗിക പരീക്ഷയുടെ സ്‌കോറും ഒന്നാം വര്‍ഷ തിയറി പരീക്ഷയുടെ സ്‌കോറും പരിഗണിക്കപ്പെടും.
നേരത്തെ പ്രയോഗിക പരീക്ഷയ്ക്ക് ഹാജരാവാന്‍ സാധിക്കാത്ത വിദ്യാര്‍ഥികള്‍ പരീക്ഷയ്ക്ക് ഹാജരാവണം. പ്രായോഗിക പരീക്ഷ 28, 29 തിയ്യതികളില്‍ ഒരോ ജില്ലയിലെയും തിരഞ്ഞെടുക്കപ്പെട്ട ഒരു കേന്ദ്രത്തില്‍ നടത്തും. പ്രായോഗിക പരീക്ഷ എഴുതുന്ന വിദ്യാര്‍ഥികള്‍ പേപ്പറൊന്നിന് 25 രൂപ അധിക ഫീസായി നല്‍കണം. വിദ്യാര്‍ഥികള്‍ പരീക്ഷയ്ക്ക് ഹാജരാവേണ്ട സെന്ററുകള്‍ സ്‌കൂളില്‍ നിന്നും അന്വേഷിച്ചറിയണം. പരീക്ഷയ്ക്ക് അപേക്ഷിക്കുന്ന സ്‌കൂളുകളില്‍ നിന്നും പ്രവേശന ടിക്കറ്റ് കൈപറ്റണം. അപേക്ഷാഫോറവും മറ്റു വിവരങ്ങളും സ്‌കൂളുകളിലും ഹയര്‍സെക്കന്‍ഡറി പോര്‍ട്ടലിലും ലഭ്യമാണ്.
ഓള്‍ഡ് സിലബസില്‍ പരീക്ഷ എഴുതി ഒരു വിഷയം മാത്രം ലഭിക്കാനുള്ളവര്‍ക്ക് ആ വിഷയത്തിനു മാത്രം സേ പരീക്ഷയ്ക്ക് അപേക്ഷിക്കാം.
Next Story

RELATED STORIES

Share it