thrissur local

പ്ലസ്ടു : ജില്ലയില്‍ 84.82 ശതമാനം വിജയം



തൃശൂര്‍:പ്ലസ്ടു പരീക്ഷയില്‍ തൃശൂര്‍ ജില്ലയില്‍ 84.82 ശതമാനം വിജയം. 32816 കുട്ടികള്‍ പരീക്ഷ എഴുതിയതില്‍ 27836 കുട്ടികള്‍ വിജയിച്ചു. 986 വിദ്യാര്‍ഥികള്‍ മുഴുവന്‍ വിഷയങ്ങളിലും എ പ്ലസ് നേടി. 11 സ്‌കൂളുകള്‍ നൂറുശതമാനം വിജയം നേടി. ടെക്‌നിക്കല്‍ സ്‌കൂള്‍ പരീക്ഷയില്‍ 91.49 ശതമാനമാണ് വിജയം. 47 കുട്ടികള്‍ പരീക്ഷ എഴുതിയതില്‍ 43 പേര്‍ വിജയിച്ചു. ഓപ്പണ്‍ സ്‌കൂളുകളില്‍ പരീക്ഷ എഴുതിയ 6371 കുട്ടികളില്‍ 2133 പേര്‍ വിജയിച്ചു. 33.48 ശതമാനമാണ് വിജയം. വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി വിഭാഗത്തില്‍ ജില്ലയില്‍ 87.59 ശതമാനമാണ് വിജയം. പരീക്ഷ എഴുതിയ 2595 കുട്ടികളില്‍ 2273 പേര്‍ വിജയിച്ചു.മാള: ഇത്തവണത്തെ പ്ലസ് 2 പരീക്ഷയില്‍ മേഖലയിലെ ഹയര്‍ സെക്കന്ററി വിദ്യാലയങ്ങള്‍ക്ക് മികച്ച വിജയം. മാള സെന്റ് ആന്റണീസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ 98.12 ശതമാനം വിജയം നേടി. നാല് സയന്‍സ് ബാച്ചുകളില്‍ 98.6 ശതമാനവും രണ്ട് കൊമേഴ്‌സ് ബാച്ചുകളില്‍ 97.1 ശതമാനവും വിദ്യാര്‍ഥികള്‍ വിജയിച്ചു. 43 വിദ്യാര്‍ഥികള്‍ എല്ലാ വിഷയങ്ങളിലും എ പ്ലസ് നേടാനായി. 1194 മാര്‍ക്കോടെ ലിന്റ ജോണ്‍സന്‍ മികച്ച വിജയം കരസ്ഥമാക്കി. മാമ്പ്ര യൂനിയന്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ 90 ശതമാനം വിദ്യാര്‍ഥികള്‍ വിജയിച്ചു. എട്ട് ബാച്ചുകളിലായി 438 വിദ്യാര്‍ഥികളാണ് പരീക്ഷ എഴുതിയത്. മേഖലയിലെ തന്നെ ഏറ്റവും കൂടുതല്‍ വിദ്യാര്‍ഥികള്‍ പരീക്ഷയെഴുതിയ സ്‌കൂളാണിത്. നാല് ബാച്ച് സയന്‍സും രണ്ടു വീതം കൊമേഴ്‌സും ഹ്യൂമാനിറ്റീസും ബാച്ചുകളിലെ വിദ്യാര്‍ഥികളാണ് പരീക്ഷ എഴുതിയത്. 20 വിദ്യാര്‍ഥികള്‍ എല്ലാ വിഷയങ്ങളിലും എ പ്ലസ് നേടി. പുത്തന്‍ചിറ ഗവണ്‍മെന്റ് വൊക്കേഷനല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ സയന്‍സ് ബാച്ചില്‍ 61 ശതമാനവും കൊമേഴ്‌സ് ബാച്ചില്‍ 75 ശതമാനവും വിദ്യാര്‍ഥികള്‍ വിജയിച്ചു. ഐരാണിക്കുളം ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ 50 ശതമാനം വിദ്യാര്‍ഥികള്‍ വിജയിച്ചു. കുന്നംകുളം: പ്ലസ്ടു പരീക്ഷയില്‍ ചരിത്രവിജയം നേടി കുന്നംകുളം ബോയ്‌സ് ഹയര്‍സക്കന്‍ഡറി സക്കൂള്‍. പ്ലസ്ടുവില്‍ പരീക്ഷയെഴുതിയ 235 പേരില്‍ 229 പേരും വിജയം കണ്ടു. വി എച്ച് എസ് ഇയില്‍ 120 പേരില്‍ പരാജയപെട്ടത് 6 പേര്‍ മാത്രം. 17 എപ്ലസ്സുകള്‍ നേടി ജില്ലയിലെ മികച്ചവിജയം കൊണ്ടുവന്നത് ചരിത്രത്തിലാദ്യം. സര്‍ക്കാര്‍ സക്കൂളുകളില്‍ കുന്നംകുളത്തിന് അഭിമാനകരമായ നിമിഷമാണിത്. പത്താംതരത്തില്‍ നാലാം തവണയും നൂറ് മേനി വിജയം നേടിയ ഗോള്‍സ് സ്‌കുളിനു പുറകേ പ്ലസ്ടു പരീക്ഷയില്‍ സംസ്ഥാനത്തെ തന്നെ മികച്ച വിജയനിലവാരമുള്ള സ്‌കൂളുകളിലൊന്നായി കുന്നംകുളം മാറി. കംപ്യൂട്ടര്‍ സയന്‍സ്, ബയോളജി എന്നിവയില്‍ വിജയം നൂറുമേനിയായയെങ്കിലും ഹ്യുമാനിറ്റീസില്‍ 6 പേര്‍ ഉപരിപഠനത്തിനുള്ള അര്‍ഹത നേടാനാകാതായോടെയാണ് നൂറ് ശതമാനം എന്ന പ്രായോഗിക കടമ്പ കടക്കാനാകാഞ്ഞത്. എങ്കിലും 17 എപ്ലസ്സുകള്‍ എന്നത് സംസ്ഥാനതലത്തില്‍തന്നെ മികച്ച വിജയമാണ്. അഞ്ച് വിഷയങ്ങളില്‍ എ പ്ലസ് നേടിയവര്‍ 15 പേരാണ്. കൊക്കിനും ചുണ്ടിനുമിടയില്‍ എന്നനിലിലാണ് ഇവര്‍ക്ക് മുഴുവന്‍ എ പ്ലസ്് നഷ്ടമായതെന്നതിനാല്‍ വിജയതിളക്കത്തിന് ഇരട്ടിമധരം ഉണ്ട്. പഠന നിലവാരം മികവുറ്റതാക്കാന്‍ കഴിഞ്ഞ വര്‍ഷം സക്കൂള്‍ അധികൃതരും പിടിഎയും നടത്തിയ മികച്ചപ്രവര്‍ത്തനത്തിന്റെ പരിണിത ഫലമാണിതെന്ന് പി ടി എ ഭാരവാഹികള്‍ പറഞ്ഞു.
Next Story

RELATED STORIES

Share it