Idukki local

പ്ലം ജൂഡി റിസോര്‍ട്ട് നാളെ പൂട്ടും



അടിമാലി: മൂന്നാറിലെ പ്ലം ജൂഡി റിസോര്‍ട്ടിലെ സന്ദര്‍ശകരെ ഒഴിവാക്കി നാളെ പൂട്ടാമെന്ന് ഉടമകള്‍ തഹസില്‍ദാര്‍ക്ക് രേഖാമൂലം കത്ത് നല്‍കി. അപകടകരമായ സാഹചര്യത്തില്‍ നിലനില്‍ക്കുന്ന പ്ലം ജൂഡി റിസോര്‍ട്ടാണ് അടച്ചിടുന്നത്. റിസോര്‍ട്ട് നില്‍ക്കുന്നത് അത്യന്തം അപകടകരമായ സാഹചര്യത്തിലാണെന്ന് കാണിച്ച് പ്രവര്‍ത്തനം നിര്‍ത്തിവച്ച് ജില്ലാ കലക്ടറുടെ നടപടി ഹൈക്കോടതി ശരിവച്ചിരുന്നു. ഈ സാഹചര്യത്തിലാണ് റിസോര്‍ട്ടിന്റെ പ്രവര്‍ത്തനം നിര്‍ത്തിവയ്പ്പിക്കാന്‍ ഉദ്യോഗസ്ഥരെത്തിയത്. എന്നാല്‍ റിസോര്‍ട്ടില്‍ ഇപ്പോള്‍ വിനോദസഞ്ചാരികള്‍ താമസിക്കുന്നുണ്ടെന്നും അതിനാല്‍ സാവകാശം വേണമെന്നും ഉടമ ആവശ്യപ്പെട്ടു. ദേവികുളം തഹസിദാര്‍ പി കെ ഷാജിയുടെ നേതൃത്വത്തിലുള്ള റവന്യൂസംഘമാണ് റിസോര്‍ട്ടിനെതിരേ നടപടിയെടുക്കാനെത്തിയത്. കോടതിയുടെ അഭിപ്രായം മാനിക്കുന്നുണ്ടെന്നും നാളെ തങ്ങള്‍ തന്നെ റിസോര്‍ട്ട് പൂട്ടി താക്കോല്‍ ഏല്‍പിക്കാമെന്നും ഉടമ ഉദ്യോഗസ്ഥര്‍ക്ക് രേഖാമൂലം ഉറപ്പു നല്‍കി. തങ്ങളുടെ റിസോര്‍ട്ടിനു സമീപം അപകടസാധ്യതയുണ്ടെന്ന് റിസോര്‍ട്ട് ഉടമകള്‍ രേഖാമൂലത്തില്‍ സമ്മതിച്ചിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട് ഹൈക്കോടതിയില്‍ ഹിയറിങ് നടക്കുന്നുണ്ട്.
Next Story

RELATED STORIES

Share it