പ്രോസിക്യൂട്ടറുടെ പേരില്‍ കൈക്കൂലി; അന്വേഷണം ഹൈക്കോടതി ശരിവച്ചു

കൊച്ചി: അഭിഭാഷകന്‍ പബ്ലിക് പ്രോസിക്യൂട്ടറുടെ പേരില്‍ കൈക്കൂലി വാങ്ങിയെന്ന പരാതിയില്‍ അന്വേഷണം നടത്താനുള്ള വിജിലന്‍സ് കോടതി ഉത്തരവ് ഹൈക്കോടതി ശരിവച്ചു. തിരുവനന്തപുരം സ്വദേശിയായ അഡ്വ. സാന്റി ജോര്‍ജിനെതിരേ അന്വേഷണം നടത്താനുള്ള തിരുവനന്തപുരം വിജിലന്‍സ് കോടതി ഉത്തരവാണ് ജസ്റ്റിസ് ബി കെമാല്‍ പാഷ ശരിവച്ചത്.
തിരുവനന്തപുരം അതിവേഗ കോടതിയില്‍ കൊലപാതക കേസിന്റെ വിധിപ്രസ്താവം നടത്തുന്നതിനിടെയാണ് പബ്ലിക് പ്രോസിക്യൂട്ടര്‍ക്കു നല്‍കാനായി അഭിഭാഷകന്‍ 25,000 രൂപ കൈക്കൂലി വാങ്ങിയതായി പ്രതി വെളിപ്പെടുത്തിയത്. ഇതിന്റെ അടിസ്ഥാനത്തില്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ എം നിസാമുദ്ദീന്‍ അഭിഭാഷകനെതിരേ വിജിലന്‍സില്‍ പരാതി നല്‍കി. ക്വിക്ക് വേരിഫിക്കേഷന്‍ നടത്തിയ വിജിലന്‍സ് പരാതിയില്‍ കഴമ്പില്ലെന്ന റിപോര്‍ട്ട് നല്‍കി. വിജിലന്‍സ് കോടതി റിപോര്‍ട്ട് തള്ളി അന്വേഷണത്തിന് ഉത്തരവിടുകയായിരുന്നു. ഇതിനെതിരേ അഡ്വ. സാന്റി ജോര്‍ജാണ് ഹൈക്കോടതിയെ സമീപിച്ചത്. പ്രതിയുടെ കൈയില്‍ നിന്ന് പണം കൈപ്പറ്റിയതിനാല്‍ പ്രേരണ ഉണ്ടായെന്ന കുറ്റം നിലനില്‍ക്കുന്നതാണെന്ന് കോടതി ചൂണ്ടികാട്ടി.
Next Story

RELATED STORIES

Share it