പ്രോട്ടോകോള്‍ പാലിക്കുന്നില്ല: എം കെ മുനീര്‍

തിരുവനന്തപുരം: എലിപ്പനി പ്രതിരോധ മരുന്നു വിതരണം ചെയ്യുന്നതില്‍ സംസ്ഥാന ആരോഗ്യവകുപ്പ് അംഗീകരിച്ച പ്രോട്ടോകോള്‍ പാലിക്കുന്നില്ലെന്നു പ്രതിപക്ഷ ഉപനേതാവ് എം കെ മുനീര്‍ പറഞ്ഞു. പ്രോട്ടോകോളിനു വിരുദ്ധമായാണ് ജില്ലാ മെഡിക്കല്‍ ഓഫിസര്‍മാര്‍ മരുന്ന് വിതരണം സംബന്ധിച്ച് സര്‍ക്കുലറില്‍ പറയുന്നത്. നിലവില്‍ എലിപ്പനി മരുന്ന് വിതരണത്തില്‍ വ്യക്തതയില്ലെന്നും മുനീര്‍ പറഞ്ഞു. ഗര്‍ഭിണികളും മുലയൂട്ടുന്നവരും ആന്റിബയോട്ടിക്കായ അമോക്‌സിലിനാണ് കഴിക്കേണ്ടത്. എലിപ്പനി മരുന്ന് കഴിക്കുന്നവര്‍ക്കുണ്ടാവുന്ന നെെഞ്ചരിച്ചില്‍ ഒഴിവാക്കാന്‍ പ്രത്യേകം മരുന്നു നല്‍കുന്നില്ലെന്നും മുനീര്‍ ആരോപിച്ചു.സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ ശമ്പളം പിടിക്കുന്നതില്‍ സര്‍ക്കാരിന് ഭീഷണിയുടെ സ്വരമാണ്. പ്രളയക്കെടുതിയില്‍പ്പെട്ട സര്‍ക്കാര്‍ ജീവനക്കാരെ ഇതില്‍ നിന്ന് ഒഴിവാക്കണം. എല്ലാ ഭാരവും പുതുതലമുറയുടെ മേല്‍ കെട്ടിവയ്ക്കരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
Next Story

RELATED STORIES

Share it