പ്രോട്ടോകോള്‍ ഓഫിസറെ സസ്‌പെന്‍ഡ്  ചെയ്തു

നെടുമ്പാശ്ശേരി: ഗവര്‍ണര്‍ പി സദാശിവത്തിന്റെ വിമാനയാത്ര മുടങ്ങിയതുമായി ബന്ധപ്പെട്ട് പ്രോട്ടോകോള്‍ ഓഫിസറെ സസ്‌പെന്‍ഡ് ചെയ്തു. കഴിഞ്ഞ മാസം 21ന് രാത്രി തിരുവനന്തപുരത്തേക്ക് പോവുന്നതിനായി നെടുമ്പാശ്ശേരി വിമാനത്താവളത്തിലെത്തിയ ഗവര്‍ണര്‍ക്ക് വിമാനം പോയതുകൊണ്ട് അന്നേദിവസം തിരുവനന്തപുരത്തേക്ക് പോവാന്‍ കഴിഞ്ഞില്ല.
പതിവിലും വൈകിയാണ് വിമാനം മുംബൈയില്‍ നിന്ന് കൊച്ചിയിലെത്തിയത്. പത്തരയ്ക്ക് പോവേണ്ട വിമാനം 11ന് ശേഷമാണ് പോയത്. ഈ സമയം ഗവര്‍ണര്‍ വിമാനത്താവളത്തിലെത്തിയപ്പോഴേക്കും വിമാനത്തിന്റെ വാതിലുകള്‍ അടച്ചിരുന്നു.
പൈലറ്റ് വാതില്‍ തുറക്കാന്‍ തയ്യാറായില്ല. വാതില്‍ തുറക്കാന്‍ കഴിയില്ലെന്നായിരുന്നു അറിയിപ്പ്. ഇതേ തുടര്‍ന്ന് ഗവര്‍ണര്‍ തിരികെ എറണാകുളത്തെത്തി ഗസ്റ്റ് ഹൗസില്‍ തങ്ങിയതിനു ശേഷം അടുത്ത ദിവസമാണ് തിരുവനന്തപുരത്തിന് പോയത്. സംഭവത്തിനെതിരെ ഗവര്‍ണര്‍ പരാതി നല്‍കിയിരുന്നു.
Next Story

RELATED STORIES

Share it