Flash News

പ്രോടേം സ്പീക്കറുടെ നിയമനം:കോണ്‍ഗ്രസ് സുപ്രിംകോടതിയെ സമീപിച്ചു

പ്രോടേം സ്പീക്കറുടെ നിയമനം:കോണ്‍ഗ്രസ് സുപ്രിംകോടതിയെ സമീപിച്ചു
X


ന്യൂഡല്‍ഹി: കീഴ് വഴക്കത്തിന് വിരുദ്ധമായി കെജി ബൊപ്പയ്യയെ പ്രോടേം സ്പീക്കറായി നിയമിച്ച ഗവര്‍ണര്‍ വാജുഭായ് വാലയുടെ നടപടിക്കെതിരെ കോണ്‍ഗ്രസ് സുപ്രിംകോടതിയില്‍ ഹരജി നല്‍കി. ഗുരുതര ആരോപണങ്ങളാണ് ഹരജിയില്‍ കോണ്‍ഗ്രസ് ഉന്നയിക്കുന്നത്. 2010ല്‍ പക്ഷപാതപരമായി പെരുമാറിയതിന് സുപ്രിംകോടതിയുടെ വിമര്‍ശനം നേരിട്ടയാളാണ് ബൊപ്പയ്യയെന്ന് കോണ്‍ഗ്രസ് ആരോപിച്ചു.കൂടാതെ, നിയമസഭയിലെ മുതിര്‍ന്ന അംഗത്തെ സ്പീക്കറായി നിയമിക്കണമെന്ന് സുപ്രിംകോടതി വാക്കാല്‍ പരാമര്‍ശം നടത്തിയിരുന്നു. എന്നാല്‍, സുപ്രിംകോടതിയുടെ വാക്കുകളെ തൃണവല്‍ക്കരിച്ചാണ് ഗവര്‍ണര്‍ ബൊപ്പയ്യയെ പ്രോടേം സ്പീക്കറായി നിയമിച്ചതെന്നും കോണ്‍ഗ്രസ് ആരോപിച്ചു.

കോണ്‍ഗ്രസ് നേതാവ് വിആര്‍ ദേശ് പാണ്ഡെയാണ് നിയമസഭയിലെ മുതിര്‍ന്ന അംഗം. ചട്ടപ്രകാരം പാണ്ഡെയെയാണ് സ്പീക്കറായി നിയമിക്കേണ്ടത്. എന്നാല്‍, മുതിര്‍ന്നയാളെ സ്പീക്കറാക്കണമെന്ന കീഴ്‌വഴക്കം തെറ്റിച്ച് ബൊപ്പയ്യക്ക് ഗവര്‍ണര്‍ സ്പീക്കര്‍ സ്ഥാനം നല്‍കുകയായിരുന്നു.
Next Story

RELATED STORIES

Share it