ernakulam local

പ്രൊജക്ട് രക്ഷയില്‍ ജില്ലയിലെ എല്ലാ ആംബുലന്‍സുകളും

കൊച്ചി: ജില്ലയില്‍ രജിസ്റ്റര്‍ ചെയ്ത എല്ലാ ആംബുലന്‍സുകളെയും പ്രൊജക്ട് രക്ഷ പദ്ധതിയില്‍ ഉള്‍പ്പെടുത്തി ആര്‍ടിഎ ചെയര്‍മാനായ ജില്ല കലക്ടര്‍ എം ജി രാജമാണിക്യം ഉത്തരവിട്ടു.
വ്യവസായ, പ്രകൃതി ദുരന്തങ്ങളുടെ സാധ്യത ഏറെയുള്ള ജില്ലയെന്നത് കണക്കിലെടുത്താണ് അവശ്യസേവനത്തിനായി പ്രൊജക്ട് രക്ഷയില്‍ ആംബുലന്‍സുകളെ അണിചേര്‍ക്കുന്നത്. 102 എന്ന നമ്പര്‍ വിളിച്ചാല്‍ ലഭ്യമാവുന്ന സേവനത്തിന്റെ പരിധിയില്‍ ഇതോടെ ജില്ലയിലെ മുഴുവന്‍ ആംബുലന്‍സുകളും കണ്ണിയാവും.ജിപിഎസ്/ജിപിആര്‍എസ് സൗകര്യം എല്ലാ ആംബുലന്‍സുകളിലുമുണ്ടാവും. ആംബുലന്‍സുകള്‍ എവിടെയുണ്ടെന്നും പോവുന്ന വഴികള്‍ ഏതെന്നും അറിയാന്‍ ഈ സംവിധാനം സഹായിക്കും. ദുരന്ത നിവാരണ നിയമത്തിന്റെ അടിസ്ഥാനത്തില്‍ ജില്ലയിലെ എല്ലാ ആംബുലന്‍സുകളെയും ഉള്‍പ്പെടുത്തി അടിയന്തര സേവനശൃംഖല നടപ്പാക്കാന്‍ ജില്ലാ ദുരന്ത നിവാരണ അതോറിറ്റിയും നേരത്തെ തീരുമാനമെടുത്തിരുന്നു. ഇതിന്റെ ഭാഗമായി ആംബുലന്‍സുകളില്‍ ജിപിഎസ് ഏര്‍പ്പെടുത്താനുള്ള തീരുമാനം കൂടിയാണ് ആര്‍ടിഎ നടപ്പാക്കുന്നത്.
ആര്‍ടിഎ തീരുമാനം ഉടനെ പ്രാബല്യത്തില്‍ വരുത്തുന്നതിന് എല്ലാ ജോയിന്റ് ആര്‍ടിഒമാര്‍ക്കും നിര്‍ദേശം നല്‍കിയതായി ആര്‍ടിഒ കെ എം ഷാജി അറിയിച്ചു.
Next Story

RELATED STORIES

Share it