പ്രീ പ്രൈമറി ഓണറേറിയം ; മനുഷ്യാവകാശ കമ്മീഷന്‍ നടപടിക്ക്

തിരുവനന്തപുരം: പ്രീ പ്രൈമറി അധ്യാപകരുടെയും ആയമാരുടെയും ഓണറേറിയം വര്‍ധിപ്പിക്കണമെന്ന ഹൈക്കോടതി വിധി നടപ്പാക്കാത്തതിനെതിരേ സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ അംഗം പി മോഹനദാസ് കേസെടുത്തു. ഇത് കടുത്ത അനീതിയാണെന്ന് കമ്മീഷന്‍ നോട്ടീസില്‍ ചൂണ്ടിക്കാണിച്ചു. വിദ്യാഭ്യാസ വകുപ്പ് സെക്രട്ടറി ഈ മാസം 17നകം വിശദീകരണം സമര്‍പ്പിക്കണമെന്നും കമ്മീഷന്‍ നോട്ടിസില്‍ ആവശ്യപ്പെട്ടു.
Next Story

RELATED STORIES

Share it