kasaragod local

പ്രീമെട്രിക്ക് ഹോസ്റ്റലില്‍ രണ്ട് മാസം മുമ്പ് തുടങ്ങിയ കിണര്‍ നന്നാക്കല്‍ ഇനിയും പൂര്‍ത്തിയായില്ല



രാജപുരം: പട്ടികവര്‍ഗവിഭാഗത്തിലെ വിദ്യാര്‍ഥികള്‍ക്കായുള്ള രാജപുരത്തെ പ്രീമെട്രിക്ക് ഹോസ്റ്റലില്‍ രണ്ടു മാസം മുമ്പ് തുടങ്ങിയ കിണര്‍ നന്നാക്കല്‍ ഇനിയും പൂര്‍ത്തിയായില്ല. സ്വകാര്യവ്യക്തിയുടെ കാരുണ്യത്തിലാണ് ഇപ്പോള്‍ ഹോസ്റ്റലില്‍ വെള്ളം ലഭിക്കുന്നത്. 36 ഓളം കുട്ടികള്‍ താമസിക്കുന്ന ഇവിടെ വെളളം ഇല്ലാത്തത് ഹോസ്റ്റല്‍ ജീവനക്കാരേയും കുട്ടികളെയും വലയ്ക്കുന്നു. കിണറിന്റെ പണി പാതി വഴിയിലാണ് ഇപ്പോഴും. ഇതിന്റെ പണി കഴിഞ്ഞാലും വെള്ളമെടുക്കണമെങ്കില്‍ കിണറ്റിനുളളില്‍ സ്ഥാപിച്ചിരിക്കുന്ന ബോര്‍വെല്ലിന്റെ മോട്ടര്‍ മാറ്റണം. ഇതിനായി കള്ളാര്‍ പഞ്ചായത്തിന്റെ അനുമതി ആവശ്യമുണ്ട്. കഴിഞ്ഞ ദിവസം പഞ്ചായത്ത് അധിക്യതര്‍ ഇവിടെ എത്തി മോട്ടോര്‍ സ്ഥാപിക്കാനുള്ള നടപടി പൂര്‍ത്തിയാക്കാമെന്ന് വാഗ്ദാനം ചെയ്തതായി ഹോസ്റ്റല്‍ ജീവനക്കാര്‍ അറിയിച്ചു. കുട്ടികള്‍ക്കായുളള ബെഡ് പഴകിയത് മാറ്റി പുതിയതിന് വേണ്ടി ക്വട്ടേഷന്‍ നടപടികള്‍ പൂര്‍ത്തിയായിട്ടുണ്ടെങ്കിലും ഇതും എത്തിയിട്ടില്ല.
Next Story

RELATED STORIES

Share it