പ്രീമിയര്‍ ലീഗ്: സിറ്റിയുടെ കഥകഴിച്ച് ടോട്ടനം ഹോട്സ്പര്‍
BY Sumeera SMR16 Feb 2016 2:29 AM GMT
Sumeera SMR16 Feb 2016 2:29 AM GMT
ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ഫുട്ബോളില്‍ കിരീടഫേവറിറ്റുകളായ മാഞ്ചസ്റ്റര്‍ സിറ്റിക്ക് തോല്‍വി. വിജയക്കുതിപ്പ് തുടരുന്ന ടോട്ടനം ഹോട്സ്പറാണ് സിറ്റിയെ അവരുടെ മൈതാനത്ത് 2-1ന് മലര്‍ത്തിയടിച്ചത്. ഈ തോല്‍വിയോടെ കിരീടം തിരിച്ചുപിടിക്കാമെന്ന മുന്‍ ചാംപ്യന്മാരായ സിറ്റിയുടെ പ്രതീക്ഷക ള്‍ക്കു തിരിച്ചടി നേരിട്ടു.
ഇത്തിഹാദ് സ്റ്റേഡിയത്തില്‍ നടന്ന കളിയുടെ രണ്ടാംപകുതിയിലാണ് മൂന്നു ഗോളുകളും കണ്ടത്. 53ാം മിനിറ്റില്‍ ഹാരി കെയ്നാണ് പെനല്‍റ്റിയിലൂടെ ടോ ട്ടനത്തിന്റെ അക്കൗണ്ട് തുറന്നത്. 74ാം മിനിറ്റില്‍ കെലെച്ചി ഇഹെനാച്ചോ സിറ്റിയെ ഒപ്പമെത്തിച്ചു. എന്നാല്‍ 83ാം മിനിറ്റില്‍ ക്രിസ്റ്റിയന്‍ എറിക്സന്റെ ഗോളിനു സിറ്റിക്കു മറുപടിയുണ്ടായിരുന്നില്ല. ലീഗില്‍ ടോട്ടനത്തിന്റെ തുടര്‍ച്ചയായ അഞ്ചാം വിജയമായിരുന്നു ഇത്.
ഈ ജയത്തോടെ ലീഗില്‍ ഒന്നാംസ്ഥാനത്തു നില്ക്കുന്ന ലെസ്റ്റര്‍ സിറ്റിയുമായുള്ള അകലം ടോട്ടനം രണ്ടു പോയിന്റാക്കി കുറച്ചു. 26 റൗണ്ടുകള്‍ പൂര്‍ത്തിയായപ്പോള്‍ ലെസ്റ്ററിന് 53ഉം ടോട്ടനത്തിന് 51ഉം പോയിന്റാണുള്ളത്.
ആഴ്സനല്‍ (51 പോയിന്റ്), സിറ്റി (47), മാഞ്ചസ്റ്റര്‍ യുനൈറ്റഡ് (41) എന്നിവരാണ് തുടര്‍ന്നുള്ള സ്ഥാനങ്ങളില്‍.

Next Story
RELATED STORIES
'തിരിച്ചടി കിട്ടാതെ കൂത്താടി നടന്ന കാലമൊക്കെ കഴിഞ്ഞു'; ഗസ...
24 April 2024 12:56 PM GMTആവേശം കൊട്ടിക്കയറി; ഇനി നിശബ്ദ പ്രചാരണം
24 April 2024 12:28 PM GMTഐസിയു പീഡനക്കേസിലെ അതിജീവിത സമരം താത്കാലികമായി അവസാനിപ്പിച്ചു
24 April 2024 11:57 AM GMTലോക്സഭ തിരഞ്ഞെടുപ്പ് രണ്ടാംഘട്ടത്തിന് മൂന്ന് ദിവസം മാത്രം ശേഷിക്കെ...
24 April 2024 11:56 AM GMTപ്രധാനമന്ത്രി മുസ്ലിംകള്ക്കെതിരെ വിദ്വേഷ പ്രചാരണം നടത്തുന്നു;...
24 April 2024 11:54 AM GMT'ആകാശത്തിലെ രാജ്ഞിക്ക്' വിട; എയർ ഇന്ത്യയുടെ അഭിമാനമായിരുന്ന ജംബോ...
24 April 2024 11:49 AM GMT