പ്രീമിയര്‍ ലീഗ് ബാഡ്മിന്റണ്‍ ഇന്നു മുതല്‍

മുംബൈ: ഐപിഎല്‍ മാതൃകയിലുള്ള പ്രീമിയര്‍ ലീഗ് ബാഡ്മിന്റണ്‍ ചാംപ്യന്‍ഷിപ്പിന് ഇന്നു തുടക്കമാവും. ആറു ടീമുകളാണ് ചാംപ്യന്‍ഷിപ്പില്‍ മാറ്റുരയ്ക്കുന്നത്. അവാധെ വാരിയേഴ്‌സ്, ബംഗളൂരു ടോപ്ഗണ്‍, ഡല്‍ഹി എയ്‌സേഴ്‌സ്, ഹൈദരാബാദ് ഹണ്ടേഴ്‌സ്, മുംബൈ റോക്കറ്റ്സ്, ചെന്നൈ സ്മാഷേഴ്‌സ് എന്നിവരാണ് ടൂര്‍ണമെന്റില്‍ പങ്കെടുക്കുന്ന ടീമുകള്‍. ഈ മാസം 17നാണ് ഫൈനല്‍.
ഉദ്ഘാടന മല്‍സരത്തില്‍ മുംബൈ റോക്കറ്റ്‌സ് ഇന്ത്യന്‍ സെന്‍സേഷന്‍ സെയ്‌ന നെഹ്‌വാളുള്‍പ്പെടുന്ന അവാധെ വാരിയേഴ്‌സിനെ നേരിടും. 2013ല്‍ ആരംഭിച്ച ടൂര്‍ണമെന്റ് കഴിഞ്ഞ രണ്ടു വര്‍ഷവും മുടങ്ങിപ്പോയിരുന്നു.
സെയ്‌നയാണ് വാരിയേഴ്‌സിന്റെ കുന്തമുനയെങ്കില്‍ പുരുഷ സിംഗിള്‍സില്‍ രാജ്യത്തെ മികച്ച താരങ്ങളായ എച്ച് എസ് പ്രണോയ്, ആര്‍ എം വി ഗുരുസായ്ദത്ത് എന്നിവരാണ് മുംബൈയ്ക്കായി ചുക്കാന്‍പിടിക്കുക.
Next Story

RELATED STORIES

Share it