പ്രീമിയര്‍ ലീഗ്: ടോട്ടനത്തെ എവര്‍ട്ടന്‍ തളച്ചു

ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ഫുട്‌ബോളില്‍ തുടര്‍ച്ചയായ മൂന്നു വിജയങ്ങളുമായി മുന്നേറുകയായിരുന്ന ടോട്ടനം ഹോടസ്പറിനു സമനിലക്കുരുക്ക്. 20ാംറൗണ്ട് മല്‍സരത്തില്‍ കരുത്തരായ എവര്‍ട്ടനാണ് ടോട്ടന ത്തെ 1-1നു തളച്ചത്.
ഹോംഗ്രൗണ്ടായ ഗുഡിന്‍സ ന്‍ പാര്‍ക്കില്‍ നടന്ന കളിയില്‍ എവര്‍ട്ടനാണ് ആദ്യം മുന്നിലെത്തിയത്. മുന്‍ ടോട്ടനം താരം ആരണ്‍ ലെനനാണ് 22ാം മിനിറ്റില്‍ ബുള്ളറ്റ് ഷോട്ടിലൂടെ എവര്‍ട്ടനായി ലക്ഷ്യംകണ്ടത്. ഒന്നാംപകുതിക്കു തൊട്ടുമുമ്പ് ടോട്ടനം സമനില കൈക്കലാ ക്കി. ബാമിദെലെ അലിയുടെ വകയായിരുന്നു സ്പര്‍സിന്റെ സമനിലഗോള്‍.
ഒന്നാംപകുതിയില്‍ കളം അടക്കിവാണ ടോട്ടനത്തെ സ്തബ്ധരാക്കിയാണ് എവര്‍ട്ടന്‍ ആദ്യം ലീഡ് നേടിയത്. എവര്‍ട്ടന്റെ ലീഡിനുമുമ്പ് ടോട്ടനത്തിന് രണ്ടു തവണ ഗോള്‍ നേടാന്‍ അവസരം ലഭിച്ചെങ്കിലും ക്രോസ് ബാറില്‍ തട്ടിത്തെറിക്കുകയായിരു ന്നു.
സമനില വഴങ്ങേണ്ടിവന്നെങ്കിലും പോയിന്റ് പട്ടികയില്‍ ടോട്ടനം നാലാംസ്ഥാനം നിലനിര്‍ത്തി. 36 പോയിന്റാണ് സ്പര്‍സിനുള്ളത്.
Next Story

RELATED STORIES

Share it