Flash News

പ്രീമിയര്‍ ലീഗില്‍ ഇന്ന് ചാംപ്യന്‍ പോര്

പ്രീമിയര്‍ ലീഗില്‍ ഇന്ന് ചാംപ്യന്‍ പോര്
X


പ്രീമിയര്‍ ലീഗ്

മാഞ്ചസ്റ്റര്‍ യുനൈറ്റഡ് ചെല്‍സി (രാത്രി 10, സ്റ്റാര്‍ സ്‌പോര്‍ട്‌സ് സെലക്റ്റ് എച്ച്ഡി1)മാഞ്ചസ്റ്റര്‍ സിറ്റി ഃ ആഴ്‌സനല്‍ (രാത്രി 7.45, സ്റ്റാര്‍ സ്‌പോര്‍ട്‌സ് സെലക്റ്റ് എച്ച്ഡി1)

സ്പാനിഷ് ലീഗ്

റയല്‍ മാഡ്രിഡ് ഃലാസ് പല്‍മാസ്(രാത്രി 1.45, സോണി ടെന്‍ 2)


ലണ്ടന്‍/ മാഡ്രിഡ്: ചാംപ്യന്‍സ് ലീഗിന്റെ ആവേശ പോരാട്ടത്തിന് ചെറിയ ഇടവേള സമ്മാനിച്ച് ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിലും സ്പാനിഷ് ലീഗിലും ഇന്ന് ആരവമുയരും. പ്രീമിയര്‍ ലീഗിലെ വമ്പന്‍ പോരാട്ടത്തില്‍  മാഞ്ചസ്റ്റര്‍ സിറ്റിയും ആഴ്‌സനലും മുഖാമുഖം ഏറ്റുമുട്ടുമ്പോള്‍ നിലവിലെ ചാംപ്യന്‍മാരായ ചെല്‍സിയെ പൂട്ടാന്‍ മാഞ്ചസ്റ്റര്‍ യുനൈറ്റഡും ബൂട്ടണിയും. മറ്റൊരു മല്‍സരത്തില്‍ കരുത്തരായ ടോട്ടനം ക്രിസ്റ്റല്‍ പാലസിനേയും നേരിടും. നാണംകെട്ട തോല്‍വികളുടെ ഭാരം ഇറക്കി ജയത്തോടെ തിരിച്ചുവരാന്‍ റയല്‍ മാഡ്രിഡ് സ്പാനിഷ് ലീഗില്‍ ഇറങ്ങുമ്പോള്‍ എതിരാളികളായെത്തുന്നത് തരം താഴ്ത്തല്‍ ഭീഷണിയിലുള്ള ലാസ് പല്‍മാസാണ്.ചാംപ്യന്‍ പവറില്ലാത്ത ചെല്‍സിനിലവിലെ ചാംപ്യന്‍മാരെന്ന തലക്കനമുള്ള ചെല്‍സിക്ക് ഈ സീസണില്‍ തൊട്ടതെല്ലാം പിഴച്ചു. പ്രീമിയര്‍ ലീഗിലെ പോയിന്റ് പട്ടികയിലെ നാലാം സ്ഥാനത്തുണ്ടെങ്കിലും മികവിനൊത്ത പ്രകടനം പുറത്തെടുക്കാന്‍ ടീമിന് കഴിയുന്നില്ല. ചാംപ്യന്‍സ് ലീഗില്‍ എഎസ് റോമയുടെ കളിമികവിന് മുന്നില്‍ മറുപടിയില്ലാത്ത മൂന്ന് ഗോളിന് തോല്‍വി സമ്മതിച്ച് ക്ഷീണത്തോടെ എത്തുന്ന ചെല്‍സിക്ക് വീഴ്‌ത്തേണ്ടത് ജോസ് മൊറീഞ്ഞോ തന്ത്രങ്ങളോതുന്ന മാഞ്ചസ്റ്റര്‍ യുനൈറ്റഡിനെയാണ്.മിന്നിത്തിളങ്ങാന്‍ സിറ്റിതോല്‍വി അറിയാതെ മുന്നേറുന്ന മാഞ്ചസ്റ്റര്‍ സിറ്റിയുടെ ഇനത്തെ എതിരാളികള്‍ കരുത്തരായ ആഴ്‌സനലാണ്. പെപ് ഗാര്‍ഡിയോള പരിശീലകനായുള്ള മാഞ്ചസ്റ്റര്‍ സിറ്റി പോയിന്റ് പട്ടികയിലെ ഒന്നാം സ്ഥാനക്കാരാണ്. പട്ടികയിലെ അഞ്ചാം സ്ഥാനത്ത് നില്‍ക്കുന്ന ആഴ്‌സനലിന് പരിക്കാണ് തിരിച്ചടി നല്‍കുന്നത്. ജയിക്കണം റയല്‍ മാഡ്രിഡിന്തോല്‍വികള്‍ മറന്ന് വിജയത്തിലേക്ക് ചിറകടിച്ചുയരാന്‍ റയല്‍ മാഡ്രിഡ് ഇന്ന് കളത്തില്‍. തുടര്‍ച്ചയായി രണ്ട് തോല്‍വികള്‍ നേരിടേണ്ടി വന്ന റയലിന്റെ ഇന്നത്തെ എതിരാളികള്‍ പോയിന്റ് പട്ടികയിലെ 18ാം സ്ഥാനക്കാരായ ലാസ് പല്‍മാസാണ്. നിലവിലെ ചാംപ്യന്‍മാരായ റയല്‍ പട്ടികയിലെ മൂന്നാം സ്ഥാനത്താണുള്ളത്.
Next Story

RELATED STORIES

Share it