പ്രീക്വാര്‍ട്ടറില്‍ കണ്ണും നട്ട് സെര്‍ബിയ

മോസ്‌കോ:  ഇന്നു നടക്കുന്ന അവസാന മല്‍സരത്തില്‍ സെര്‍ബിയ സ്വിറ്റ്‌സര്‍ലന്‍ഡിനെ നേരിടും. ഗ്രൂപ്പ് ഇയില്‍ ആദ്യ റൗണ്ട് പിന്നിടുമ്പോള്‍ ഗ്രൂപ്പില്‍ അമരത്ത് നില്‍ക്കുകയാണ് സെര്‍ബിയ. മികച്ച തുടക്കമാണ് ഇരു ടീമും നിലവിലെ ലോകകപ്പില്‍ പുറത്തെടുത്തത്.
ആദ്യ മല്‍സരത്തില്‍ 23ാം സ്ഥാനത്തുള്ള കോസ്റ്ററിക്കയെ 1-0ന് പരാജയപ്പെടുത്തിയ 34ാം റാങ്കുകാരായ സെര്‍ബിയയാണ് ഗ്രൂപ്പില്‍ അമരത്ത്. എന്നാല്‍ അഞ്ച് തവണ ലോക ചാംപ്യന്‍മാരായ ബ്രസീലിനെ 1-1ന് തളച്ച അഹങ്കാരത്തോടെയാണ് സ്വിറ്റ്‌സര്‍ലന്‍ഡ് സെര്‍ബിയക്കെതിരേ ബൂട്ടണിയുന്നത്. ഫിഫാ റാങ്കിങില്‍ സെര്‍ബിയ 34ാം റാങ്കിങിലാണെന്നതിനാല്‍ ആറാം സ്ഥാനത്തുള്ള സ്വിസ് ടീമിനാണ് വിജയസാധ്യത കല്‍പ്പിക്കുന്നത്. ഫ്രാന്‍സില്‍ നടന്ന ലോകകപ്പിലാണ് മുമ്പ് സെര്‍ബിയ വെന്നിക്കൊടി നാട്ടിയത്. കൂടാതെ 1990ന് ശേഷം ടീം ഇതുവരെ തുടര്‍ച്ചയായ മല്‍സരങ്ങളില്‍ ജയിച്ചിട്ടുമില്ല. ഇന്ന് ജയിച്ചാല്‍ ഈ ചീത്തപ്പേര് അവര്‍ക്ക് മായ്ക്കാം. ഒപ്പം പ്രീക്വാര്‍ട്ടറിലേക്കുള്ള ടിക്കറ്റ് കൈക്കലാക്കുകയും ചെയ്യാം.
ആദ്യകാലത്ത് യുഗോസ്ലാവിയന്‍ കൊടിക്ക് കീഴില്‍ മല്‍സരിച്ച സെര്‍ബിയയോട് സ്വിസ് പട 13 തവണ മുഖാമുഖം വന്നപ്പോള്‍ രണ്ടെണ്ണത്തില്‍ മാത്രമാണ് വെന്നിക്കൊടി നാട്ടിയത്. എന്നാല്‍ യുഗോസ്ലാവിയ വിഭജിക്കപ്പെട്ടതോടെ അത്ര നല്ല റെക്കോഡല്ല സെര്‍ബിയയുടെ പട്ടികയിലുള്ളത്. സ്വിസിന്റെ തകര്‍പ്പന്‍ സ്‌ട്രൈക്കര്‍ ഷെര്‍ദന്‍ ഷാക്കിരിയുടെ കളി മികവും ടീമിന് ഗുണംചെയ്യും. അവസാനത്തെ അഞ്ച് മല്‍സരങ്ങളില്‍ മൂന്ന് ജയവും രണ്ട് തോല്‍വിയും സെര്‍ബിയ നേരിട്ടപ്പോള്‍ അപരാജിതരായി മൂന്ന് ജയവും രണ്ട് സമനിലയുമാണ് സ്വിസ് ടീം നേരിട്ടത്.
Next Story

RELATED STORIES

Share it