Pathanamthitta local

പ്രിസൈഡിങ് ഓഫിസര്‍മാര്‍ക്ക് എസ്എംഎസ് ചോദ്യങ്ങള്‍ നല്‍കും

പത്തനംതിട്ട: പൊതുവേ വിരസമാവുന്ന തിരഞ്ഞെടുപ്പ് പരിശീലനം പുതുമയുള്ളതാക്കാന്‍ ജില്ലാ കലക്ടറുടെ നേതൃത്വത്തില്‍ തയാറാവുകയാണ് തിരഞ്ഞെടുപ്പ് വിഭാഗം.
പോളിങ് ബൂത്തിലേക്ക് അന്ധനായ വോട്ടര്‍ എത്തിയാല്‍ എന്തുചെയ്യണം? ഭിന്നശേഷിയുള്ളയാളെ വോട്ട് രേഖപ്പെടുത്താന്‍ സഹായിക്കേണ്ടത് എങ്ങനെ? തുടങ്ങിയ ചോദ്യങ്ങള്‍ പ്രിസൈഡിങ് ഓഫിസര്‍മാര്‍ വരണാധികാരികള്‍ എന്നിവര്‍ക്ക് എസ്എംഎസ് വഴി നല്‍കി ഉത്തരം ശേഖരിക്കും. സിനിമാ തിയേറ്ററില്‍ സിനിമ കാണിച്ചും ക്ലാസ് നടത്തും. തിരഞ്ഞെടുപ്പ് ജോലികളില്‍ വ്യാപൃതരാവുന്ന ഉദ്യോഗസ്ഥരെ പരിശീലിപ്പിക്കുന്നതിന് നൂതന മാര്‍ഗങ്ങള്‍ നടപ്പാക്കും. തിരഞ്ഞെടുപ്പ് നടപടിക്രമങ്ങള്‍ വിലയിരുത്താന്‍ കൂടിയ ഉദ്യോഗസ്ഥരുടെ യോഗത്തിലാണ് ജില്ലാ കലക്ടര്‍ ഇതു സംബന്ധിച്ച അറിയിപ്പ് നല്‍കിയത്. പണം നല്‍കി വാര്‍ത്ത ചമയ്ക്കുന്നത് നിരീക്ഷിക്കാന്‍ രൂപവത്ക്കരിച്ച മീഡിയ മോണിറ്ററിങ് സമിതി യോഗം കൂടി. വാര്‍ത്തകള്‍ നിരീക്ഷിക്കുന്ന മീഡിയ റൂം പ്രവര്‍ത്തനസജ്ജമാക്കി. പറക്കുംപട ഉള്‍പ്പടെ (ഫ്‌ളൈയിങ് സ്‌ക്വാഡ്) ചട്ടലംഘനം, ചെലവ് എന്നിവ നിരീക്ഷിക്കുന്ന വിവിധ സ്‌ക്വാഡുകള്‍ പ്രവര്‍ത്തനം ഊര്‍ജിതമാക്കി തുടങ്ങിയ കാര്യങ്ങള്‍ വിവിധ നോഡല്‍ ഓഫിസര്‍മാര്‍ വിവരിച്ചു.
തിരഞ്ഞെടുപ്പ് ജോലികള്‍ നിര്‍വഹിക്കുന്ന ഉദ്യോഗസ്ഥര്‍ക്ക് വിവിധ ഘട്ടങ്ങളിലായി പരിശീലനം നല്‍കാന്‍ തയ്യാറെടുപ്പ് തുടങ്ങി. ചെലവ് നിരീക്ഷിക്കുന്നവര്‍ക്ക് പരിശീലനം നല്‍കി. വോട്ടിങ് യന്ത്രം സെറ്റിങ്, ഫലം ഡേറ്റാ എന്‍ട്രി നടത്തല്‍ എന്നിവയ്ക്ക് പരിശീലനം നല്‍കും. വിവിധ ആവശ്യങ്ങള്‍ക്ക് വാഹനം സജ്ജമാക്കുന്ന നടപടികള്‍ നടന്നുവരുന്നു.
തിരഞ്ഞെടുപ്പ് നിരീക്ഷകര്‍ എത്തുന്നതോടെ അവരെ സഹായിക്കുന്ന ജീവനക്കാര്‍ക്ക് പരിശീലനം നല്‍കും.
യോഗങ്ങളും പ്രചാരണങ്ങളും വീഡിയോയില്‍ പകര്‍ത്തി ചട്ടലംഘനം, ചെലവ് എന്നിവ നിരീക്ഷിക്കാന്‍ തുടങ്ങി. ചെലവ് കണക്ക് നിഴല്‍ പുസ്തകത്തില്‍ (ഷാഡോ രജിസ്റ്റര്‍) രേഖപ്പെടുത്തും. കോള്‍ സെന്ററുകളില്‍ ലഭിച്ച വിവിധ പരാതികള്‍ പരിഹരിച്ചുവരുന്നതായി ജീവനക്കാര്‍ അറിയിച്ചു. ഇലക്ഷന്‍ ഡെപ്യൂട്ടി കലക്ടര്‍ ഐഅബ്ദുല്‍ സലാം, വിവിധ നോഡല്‍ ഓഫിസര്‍മാര്‍ പങ്കെടുത്തു.
Next Story

RELATED STORIES

Share it