പ്രിയാവാരിയര്ക്കെതിരെ മഹാരാഷ്ട്രയില്‍ പോലീസ് കേസെടുത്തു
BY ajay G.A.G16 Feb 2018 4:42 PM GMT
X
ajay G.A.G16 Feb 2018 4:42 PM GMT
മുംബൈ : മാണിക്യ മലരായ പൂവി ഗാനത്തിന്റെ പേരില്‍ ഒരു അഡാര്‍ ലവ് എന്ന സിനിമയിലെ നായിക പ്രിയാവാരിയര്ക്കെതിരെ മഹാരാഷ്ട്രയില്‍ പോലീസ് കേസെടുത്തു. പാട്ടിലെ പരാമര്‍ശങ്ങള്‍ മതവികാരം വ്രണപ്പെടുത്തുന്നുവെന്നാരോപിച്ച് ജന്‍ജാഗരണ്‍ സമിതി എന്ന സംഘടന നല്കിയ പരാതിയുടെ പേരില്‍ മഹാരാഷ്്ട്രയിലെ ജിന്‍സി പോലിസ് സ്റ്റേഷനിലാണ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്.
ഗാനവും ചിത്രീകരണവും മതവികാരം വ്രണപ്പെടുത്തുന്നുവെന്നാരോപിച്ച് ചിലര്‍ പരാതി നല്‍കുകയും അതിന്റെ അടിസ്ഥാനത്തില്‍ ഹൈദരാബാദ് പോലിസ് ചിത്രത്തിന്റെ സംവിധായകന് ഒമര്‍ ലുലുവിനെതിരെ കേസെടുക്കുകയും ചെയ്തിരുന്നു. ഇതിന് തൊട്ടുപിന്നാലെ അണിയറപ്രവര്‍ത്തകര്‍ ഗാനം പിന്‍വലിച്ചതായി അറിയിച്ചുവെങ്കിലും പിന്നീട് ആ തീരുമാനം മാറ്റി. ഗാനത്തിനുള്ള പിന്തുണ കണക്കിലെടുത്ത് തല്ക്കാലം പിന്‍വലിക്കേണ്ട എന്ന തീരുമാനിക്കുകയായിരുന്നു എന്നാണ് സംവിധായകന് അറിയിച്ചത്്. ചിത്രത്തിന്റെ ഷൂട്ടിങ് ഇനിയും പൂര്‍ത്തിയായിട്ടില്ല.
Next Story
RELATED STORIES
രാഹുല്‍ പറഞ്ഞത് മുഖ്യമന്ത്രിയെ അറസ്റ്റ് ചെയ്യണമെന്ന...
19 April 2024 3:00 PM GMTഒന്നാംഘട്ടം 60.03 ശതമാനം പോളിങ്; ത്രിപുരയും ബംഗാളും മുന്നില്‍
19 April 2024 2:44 PM GMTയുദ്ധഭീതി; ഇസ്രായേലിലേക്കുള്ള വിമാന സര്‍വീസുകള്‍ നിര്‍ത്തിവച്ച് എയര്‍...
19 April 2024 2:14 PM GMTമഹാരാഷ്ട്രയിൽ സ്വതന്ത്രനായി മത്സരിക്കാൻ പത്രിക നൽകി 'യമരാജൻ'
19 April 2024 10:50 AM GMTജോലിക്കിടയില്‍ കാണാതായ ആലുവ ഹെഡ് പോസ്റ്റ് ഓഫിസ് ജീവനക്കാരനെ...
19 April 2024 10:49 AM GMTകെ കെ ശൈലജക്കെതിരെ സമൂഹമാധ്യമത്തില്‍ അശ്ലീല കമന്റിട്ട...
19 April 2024 10:47 AM GMT