palakkad local

പ്രിയമാനസത്തോടെ ടോപ് ടെന്‍ ഫിലിം ഫെസ്റ്റിവലിന് സമാപനം

പാലക്കാട്: പത്തുദിവസം നീണ്ടു നിന്ന കിംകി ഡുക്ക് ചലചിത്രമാമാങ്കത്തിന് തിരശ്ശീല വീണു. വിനോദ് മങ്കര രചനയും സംവിധാനവും നിര്‍വഹിച്ച സംസ്‌കൃത ചലചിത്രം പ്രിയമാനസത്തിന്റെ കേരളത്തിലെ പ്രഥമ പ്രദര്‍ശനത്തോടെയായിരുന്നു ചലച്ചിത്രോല്‍€സവത്തിന് സമാപനമായത്. രാവിലെ എട്ടരയ്ക്ക് പ്രിയതമ തിയ്യറ്ററില്‍ നടന്ന പ്രദര്‍ശനം മഹാകവി ഒളപ്പമണ്ണയുടെ സഹധര്‍ണിണി ശ്രീദേവി ഒളപ്പമണ്ണ, ഒളപ്പമണ്ണ മനയിലെ ഒ എന്‍ ദാമോദരന്‍ നമ്പൂതിരിപ്പാട് എന്നിവര്‍ ദീപംകൊളുത്തി ഉദ്ഘാടനം ചെയ്തു. പ്രിയമാനസത്തിന്റെ പ്രഥമ പ്രദര്‍ശനം കാണാന്‍ ജില്ലയിലെ ചലചിത്ര പ്രവര്‍ത്തകരും ആസ്വാദകരും ഉള്‍പ്പെടെ നിരവധി ആളുകളെത്തിയത് ശ്രദ്ധേയമായി. പാലക്കാട് പ്രസ് ക്ലബ്, ജില്ലാ ലൈബ്രറി കൗണ്‍സില്‍, ടോപ് ഇന്‍ ടൗണ്‍ എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ സംഘടിപ്പിച്ച ചലചിത്രമേളയില്‍ ചലചിത്ര ആസ്വാദന ശില്‍പ്പശാല, സെമിനാറുകള്‍, മുഖാമുഖം എന്നിവയും ഉണ്ടായിരുന്നു.
Next Story

RELATED STORIES

Share it