Kottayam Local

പ്രിയപ്പെട്ട നബി: പ്രഭാഷണവും സ്‌കോളര്‍ഷിപ്പ് വിതരണവും

കോട്ടയം: ഓള്‍ ഇന്ത്യാ ഇമാംസ് കൗണ്‍സില്‍ നടത്തി വരുന്ന പ്രിയപ്പെട്ട നബി കാംപയിന്റെ ഭാഗമായി ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ പ്രഭാഷണവും സ്‌കോളര്‍ഷിപ്പ് വിതരണവും നടത്തി. ഇന്നലെ വൈകീട്ട് ഏഴിന് കുമാരനല്ലൂര്‍ ഫാത്വിമ മര്‍ഹൂമ എജ്യുക്കേഷനല്‍ ആന്റ് ചാരിറ്റബിള്‍ ട്രസ്റ്റ് ഹാളില്‍ നടന്ന സമ്മേളനത്തില്‍ ട്രസ്റ്റ് ചെയര്‍മാന്‍ യു അക്ബര്‍ ഷാ മൗലവി അധ്യക്ഷത വഹിച്ചു.കാലത്തിന്റെ പ്രവാചകന്‍ എന്ന വിഷയത്തെ ആസ്പദമാക്കി ഓള്‍ ഇന്ത്യാ ഇമാംസ് കൗണ്‍സില്‍ ജില്ലാ പ്രസിഡന്റ്് അബ്ദുര്‍റസാഖ് മൗലവി അല്‍ ഖാസിമി  മുഖ്യ പ്രഭാഷണം നടത്തി. ഇമാമുകളുടെ മക്കള്‍ക്കുള്ള സ്‌കോളര്‍ഷിപ്പ് വിതരണം ഫാത്വിമ മര്‍ഹുമ ചാരിറ്റബിള്‍ ട്രസ്റ്റ് രക്ഷാധികാരി സലാഹുദ്ദീന്‍ സാഹിബ് നിര്‍വഹിച്ചു. ക്വിസ് പ്രോഗ്രാമില്‍ വിജയിച്ച ഫാത്വിമ മര്‍ഹൂമ മദ്‌റസയിലെ വിദ്യാര്‍ഥികള്‍ക്കുള്ള സമ്മാനദാനം മുണ്ടകം ജുമാ മസ്ജിദ് ഇമാം അബ്ദുല്‍ കരീം മൗലവി, പിടിഎ പ്രസിഡന്റ്് അബ്ദുല്‍ അസീസ് എന്നിവര്‍ നിര്‍വഹിച്ചു. ഇമാംസ് കൗണ്‍സില്‍ ജില്ലാ സെക്രട്ടറി അന്‍സാരി മൗലവി അല്‍ ഖാസിമി, ഫാത്വിമ മര്‍ഹൂമ ട്രസ്റ്റ് സെക്രട്ടറി അബ്ദുല്‍ അസീസ് മൗലവി അല്‍ ഖാസിമി, ശരീഫ് മൗലവി സംസാരിച്ചു.
Next Story

RELATED STORIES

Share it