wayanad local

പ്രിയദര്‍ശിനി ടീ സെയില്‍സ് കൗണ്ടര്‍ പ്രവര്‍ത്തനം പുനരാരംഭിച്ചു

മാനന്തവാടി: പഞ്ചാരക്കൊല്ലി പ്രിയദര്‍ശിനി തേയില ഫാക്ടറിയോടൊപ്പം 2005ല്‍ അടച്ചുപൂട്ടിയ പ്രിയദര്‍ശിനി ടീ സെയില്‍സ് കൗണ്ടര്‍ പ്രവര്‍ത്തനം പുനരാരംഭിച്ചു. ഗാന്ധിപാര്‍ക്കില്‍ 1996ലാണ് തേയില വില്‍പനകേന്ദ്രം ആരംഭിച്ചത്. പ്രിയദര്‍ശിനി ഫാക്ടറിയില്‍ നിന്നു ശുദ്ധമായ തേയിലയ്‌ക്കൊപ്പം മറ്റ് വനവിഭവങ്ങളും ഇടനിലക്കാരില്ലാതെ ആവശ്യക്കാര്‍ക്ക് ലഭ്യമാക്കുന്നതിനു വേണ്ടിയായിരുന്നു കേന്ദ്രം തുടങ്ങിയത്.
എന്നാല്‍, 2005ല്‍ ഫാക്ടറി അടച്ചപ്പോള്‍ അതോടൊപ്പം പൂട്ടിയ സെയില്‍സ് കൗണ്ടര്‍ പിന്നീട് ഫാക്ടറി തുറന്നപ്പോഴും അടഞ്ഞുതന്നെ കിടക്കുകയായിരുന്നു. ഒടുവില്‍ സബ് കലക്ടര്‍ ശീറാം സാംബശിവറാവു മുന്‍കൈയെടുത്താണ് കൗണ്ടറിന്റെ പ്രവര്‍ത്തനം പുനരാരംഭിച്ചത്. വനവിഭവങ്ങള്‍ ശേഖരിച്ച് ഉപജീവനം നടത്തുന്ന എസ്‌റ്റേറ്റ് മേഖലയിലെ നിരവധി കുടുംബങ്ങള്‍ക്ക് ഇത് ആശ്വാസമാവും. പ്രയദര്‍ശിനി ടീ സെയില്‍സ് കൗണ്ടര്‍ സബ് കലക്ടര്‍ ശീറാം സാംബശിവറാവു ഉദ്ഘാടനം ചെയ്തു. കെ ഉസ്മാന്‍ സംബന്ധിച്ചു.
Next Story

RELATED STORIES

Share it