kozhikode local

പ്രാര്‍ഥനാ ചികില്‍സ ഫലിച്ചെന്ന് ആരോഗ്യ വകുപ്പിന്റെ ഫേസ്ബുക്ക് പോസ്

റ്റ്‌കോഴിക്കോട്: നിപാ പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ മരുന്നിനൊപ്പം ആരോഗ്യ വകുപ്പിന്റെ പ്രാര്‍ഥനാ ചികില്‍സയും. നിപാ വൈറസ് ബാധിച്ച് മരണപ്പെട്ട നഴ്‌സ്്് ലിനിയുടെ കുട്ടികള്‍ക്ക് വൈറസ് ബാധയില്ലെന്ന പരിശോധനാ ഫലം പുറത്തുവന്നപ്പോഴാണ് സംസ്ഥാന ആരോഗ്യ വകുപ്പിന്റെ പ്രാര്‍ത്ഥനാ ചികില്‍സ ഫലിച്ചു എന്ന പ്രഖ്യാപനം വന്നത്. ആരോഗ്യ വകുപ്പിന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലാണ്് പ്രാര്‍ത്ഥന ഫലിച്ചതായി അറിയിപ്പുവന്നത്. ഇന്നും ഒരു കേസും പോസിറ്റിവ് ആയില്ല. ഏറ്റവും ആശ്വാസമായത് ലിനി സിസ്റ്ററിന്റെ കുട്ടികളുടെ ടെസ്റ്റ് നെഗറ്റിവ് ആയതാണ്. പനി ബാധിച്ചു ഇന്നലെ ആശുപത്രിയിലായത് മുതല്‍ അതറിഞ്ഞ എല്ലാവരും പ്രാര്‍ഥിച്ചിരുന്നു. പ്രാര്‍ഥന ഫലിച്ചു’ എന്നായിരുന്നു പോസ്റ്റ്്. വിചിത്രമായ ഈ പോസ്റ്റ് പ്രത്യക്ഷപ്പെട്ടതോടെ ഏത് തരം പ്രാര്‍ഥനയാണ് നടന്നതെന്നും, ആരെല്ലാമാണ് പ്രര്‍ത്ഥനക്ക് പങ്കെടുത്തത് എന്നുംമറ്റുമുള്ള പൗരസമൂഹത്തിന്റെ ചോദ്യങ്ങള്‍ പെരുകിയതോടെ പോസ്റ്റ് പിന്‍വലിച്ച്് ആരോഗ്യവകുപ്പ് തടിയൂരി. നിപാ വൈറസിന്റെ വാര്‍ത്തകള്‍ പുറത്തുവന്നയുടനെ തന്നെ പ്രാര്‍ഥനയും മന്ത്രവും ലാടചികില്‍സകളുമായി നിരവധി പേര്‍ സോഷ്യല്‍ മീഡിയയില്‍ തലഉയര്‍ത്തിയിരുന്നു. അശാസ്ത്രീയമായ കാര്യങ്ങള്‍ പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ കേസെടുക്കുമെന്ന് സര്‍ക്കാര്‍ നിലപാട് കടുപ്പിച്ചതോടെ ഇക്കൂട്ടര്‍ പതുക്കേ പിന്‍വലിഞ്ഞു. സര്‍ക്കാറിന്റെ തിട്ടൂരത്തെ തുടര്‍ന്ന് ഇക്കൂട്ടര്‍ സ്ഥലം വിട്ടപ്പോഴാണ് പ്രാര്‍ഥനാ ചികില്‍സയുടെ ഫലപ്രഖ്യാപനവുമായി ആരോഗ്യ വകുപ്പ് തന്നെ രംഗത്തെത്തിയത്. ഡിപാര്‍ട്ട്‌മെന്റ് ഓഫ് ഹെല്‍ത്ത്്, ഗവണ്‍മെന്റ് ഓഫ് കേരള എന്ന പേരിലുള്ള ആരോഗ്യവകുപ്പിന്റെ ഔദ്യോഗിക ഫേസ് ബുക്ക് പേജിലാണ് പോസ്റ്റ് പ്രത്യക്ഷപ്പെട്ടത്. പോസ്റ്റിനെതിരേ  നിരവധി കമന്റുകള്‍ വന്നു. ഇതോടെ പേജ് താല്‍ക്കാലികമായി മരവിപ്പിക്കുകയായിരുന്നു. പേജ് മാനേജ് ചെയ്തിരുന്നയാള്‍ അത് തുടരാനാവില്ലെന്ന് അറിയിച്ചതോടെയാണ് താല്‍ക്കാലികമായി പ്രവര്‍ത്തനം മരവിപ്പിച്ചതെന്ന് ആരോഗ്യ വകുപ്പ് അഡീഷനല്‍ ചീഫ് സെക്രട്ടറി രാജീവ് സദാനന്ദന്റെ വിശദീകരണവും പേജിലുണ്ട്.
Next Story

RELATED STORIES

Share it