Idukki local

പ്രാര്‍ഥനയ്ക്കിടെ പെണ്‍കുട്ടിയെ ശല്യം ചെയ്ത പാസ്റ്റര്‍ അറസ്റ്റില്‍



തൊടുപുഴ: പ്രാര്‍ഥനയ്ക്കിടെ പെണ്‍കുട്ടിയെ നിരന്തരം ശല്യം ചെയ്‌തെന്ന പരാതിയില്‍ പാസ്റ്റര്‍ അറസ്റ്റിലായി. പേരാമ്പ്ര സ്വദേശി സെബാസ്റ്റ്യനാണ് (54) പിടിയിലായത്. തൊടുപുഴ സ്വദേശിയായ 18 കാരിയുടെ പരാതിയിലാണ് അറസ്റ്റ്. പാസ്റ്ററുടെ വീടിന് സമീപത്തെ ഹാളില്‍ ഞായറാഴ്ചകളില്‍  നടക്കുന്ന പ്രാര്‍ത്ഥനയില്‍ സ്ഥിരമായി പെണ്‍കുട്ടി കുടുംബസമേതം പങ്കെടുക്കാറുണ്ടായിരുന്നു. പ്രാര്‍ത്ഥനയ്ക്കിടെ അനുവാദമില്ലാതെ ദേഹത്ത് സ്പര്‍ശിക്കുന്നത് പെണ്‍കുട്ടി എതിര്‍ത്തിട്ടും പാസ്റ്റര്‍ ശല്യം ചെയ്തതാണ് പരാതി നല്‍കാന്‍ കാരണം. തൊടുപുഴ എസ്‌ഐ വിഷ്ണുവിന്റെ നേതൃത്വത്തില്‍ അന്വേഷണം നടത്തി പ്രതിയെ പിടികൂടുകയായിരുന്നു.
Next Story

RELATED STORIES

Share it