Flash News

പ്രാര്‍ത്ഥനാ കേന്ദ്രം അടിച്ചുതകര്‍ത്ത സംഭവം:ബിജെപി നേതാവ് അറസ്റ്റില്‍

പ്രാര്‍ത്ഥനാ കേന്ദ്രം അടിച്ചുതകര്‍ത്ത സംഭവം:ബിജെപി നേതാവ് അറസ്റ്റില്‍
X
ചെന്നൈ:കോയമ്പത്തൂരില്‍ ക്രിസ്ത്യന്‍ പ്രാര്‍ത്ഥനാ കേന്ദ്രം അടിച്ചുതകര്‍ത്ത സംഭവത്തില്‍ ബിജെപി നേതാവടക്കം നാലുപേര്‍ അറസ്റ്റില്‍. ബിജെപി പ്രാദേശിക നേതാവായ നന്ദകുമാറും മറ്റു മൂന്നുപേരുമാണ് അറസ്റ്റിലായത്.



അതേസമയം, അനുമതിയില്ലാതെ ക്രിസ്തുമസ് ആഘോഷം സംഘടിപ്പിച്ചതിന് പാസ്റ്റര്‍ക്കെതിരെയും പോലീസ് കേസെടുത്തു.
ശബ്ദമലിനീകരണം ചൂണ്ടിക്കാട്ടി ബിജെപി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ കോയമ്പത്തൂരിലെ 30 പ്രാര്‍ത്ഥനാ കേന്ദ്രങ്ങള്‍ ജില്ലാ ഭരണകൂടം അടിച്ചുപൂട്ടിയിരുന്നു. ഇതിനെതിരെ ഒരുവിഭാഗം കോടതിയെ സമീപിക്കുകയും സ്റ്റേ നേടുകയും ചെയ്തു. എന്നാല്‍, സ്റ്റേ നേടിയ കേന്ദ്രങ്ങളുടെ കൂട്ടത്തില്‍ ഈ പ്രാര്‍ത്ഥനാ കേന്ദ്രം ഇല്ലെന്നാണ് പോലീസ് പറയുന്നത്. ഇതേതുടര്‍ന്നാണ് പാസ്റ്റര്‍ക്കെതിരെ പോലീസ് കേസെടുത്തത്.
ശനിയാഴ്ച കോയമ്പത്തൂര്‍ മാതാംപാളയത്തിലെ കോട്ടായി പിരിവില്‍ ആണ് സംഭവം. ക്രിസ്തുമസ് ആഘോഷം നടക്കുകയായിരുന്ന മുറിയിലേക്ക് ഇരുപതോളം വരുന്ന ആര്‍എസ്എസ് പ്രവര്‍ത്തകര്‍ തള്ളിക്കയറി പാസ്റ്ററെയും വിശ്വാസികളെയും ആക്രമിക്കുകയായിരുന്നു.
Next Story

RELATED STORIES

Share it