thiruvananthapuram local

പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച പ്രതി അറസ്റ്റില്‍

നെടുമങ്ങാട്: വിവാഹ വാഗ്ദാനം നല്‍കി പ്രലോഭിപ്പിച്ച് പത്താം ക്ലാസുകാരിയെ പീഡിപ്പിച്ച കേസിലെ പ്രതിയെ നെടുമങ്ങാട് പോലിസ് അറസ്റ്റ് ചെയ്തു. നെടുമങ്ങാട് ചെല്ലാംകോട് മൈലാടുംപാറ പാളയത്തുമുകള്‍ വീട്ടില്‍ അഭിലാഷ് എന്നുവിളിക്കുന്ന വിഷ്ണു (27) ആണ് പിടിയിലായത്. ഇക്കഴിഞ്ഞ ഡിസംബര്‍ 25ന് പെണ്‍കുട്ടിയെ കടത്തികൊണ്ടുപോയി പ്രതിയുടെയും ബന്ധുക്കളുടെയും വീട്ടില്‍ വച്ച് പീഡിപ്പിച്ചതായാണ് കേസ്. തിരുവനന്തപുരം ചൈല്‍ഡ് വെല്‍ഫയര്‍ കമ്മറ്റി ഭാരവാഹികള്‍ പൂജപ്പുര പോലിസിനു നല്‍കിയ പരാതിയെ തുടര്‍ന്നാണ് അറസ്റ്റ്. പൂജപ്പുര പോലിസ് പെണ്‍കുട്ടിയുടെ മൊഴി രേഖപ്പെടുത്തി കേസെടുത്ത ശേഷം നെടുമങ്ങാട് പോലിസിന് കൈമാറുകയായിരുന്നു. നെടുമങ്ങാട് ഡിവൈഎസ്പി സൈബുദ്ദീന്റെ നിര്‍ദ്ദേശപ്രകാരം സിഐ സ്റ്റുവര്‍ട്ട് കീലറുടെ നേതൃത്വത്തിലുള്ള പോലിസ് സംഘമാണ് അറസ്റ്റ് ചെയ്തത്. പ്രതിയെ കോടതി റിമാന്റ് ചെയ്തു.
Next Story

RELATED STORIES

Share it