Kollam Local

പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ തട്ടിക്കൊണ്ട്‌പോയി പീഡിപ്പിച്ചു: രണ്ടാനച്ഛന്‍ അറസ്റ്റില്‍

അഞ്ചല്‍:പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ തട്ടിക്കൊണ്ടു പോയി രണ്ടാനച്ഛന്‍ പീഡിപ്പിച്ചു. പ്രതിയെ മലപ്പുറത്തുനിന്നും കടയ്ക്കല്‍ സിഐയുടെ നേതൃത്വത്തിലുള്ള പോലിസ് സംഘം അറസ്റ്റ് ചെയ്തു .കടക്കലിലെ സ്വകാര്യസ്ഥാപനത്തില്‍ പ്ലസ് വണ്ണിനു പഠിക്കുന്ന പതിനാറുകാരിയാണ് പീഢനത്തിന് ഇരയായത്. ജനുവരി നാലിനാണ് അഞ്ചല്‍ സ്വദേശിയായ പെണ്‍കുട്ടിയെ കാണാതായത്.  രാവിലെ പാരലല്‍ കോളജിലേക്ക് പോയ പെണ്‍കുട്ടി ഏറെ വൈകിയും വീട്ടിലെത്താത്തതിനെ തുടര്‍ന്ന് കുട്ടിയുടെ മാതാവ് പോലിസില്‍ പരാതിപ്പെടുകയായിരുന്നു. തുടര്‍ന്ന് പോലിസ് നടത്തിയ അന്വേഷണത്തിലാണ് പെണ്‍കുട്ടിയുടെ മാതാവിന്റെ രണ്ടാം ഭര്‍ത്താവായ സുനിലി(38)  െന യും കാണാനില്ലെന്നും അറിയുന്നത്. കൂടാതെ സുനിലിനൊപ്പം രാവിലെ കടയില്‍ വച്ച് പെണ്‍കുട്ടിയെ നാട്ടുകാര്‍ കണ്ടിരുന്നു. കൂട്ടി ക്ലാസില്‍ പോയിട്ടില്ലെന്ന് പോലിസ് കണ്ടെത്തി. ഭര്‍ത്താവ്   ഉപേക്ഷിച്ച പോയതിനു ശേഷം മൂന്നുവര്‍ഷമായി പ്രതിയായ സുനില്‍ പെണ്‍കുട്ടിയുടെ അമ്മയോടൊപ്പമാണ താമസിച്ചിരുന്നത്. തുടര്‍ന്നാണ് പ്രായപൂര്‍ത്തിയാവാത്ത  പെണ്‍കുട്ടിയുമായി ഇയാള്‍ പ്രണയത്തിലായത്. പോലിസ് പിന്തുടര്‍ന്നറിഞ്ഞ് പ്രതി പലസ്ഥലങ്ങള്‍ മാറിയിരുന്നു. പെണ്‍കുട്ടിയെ കണ്ടെത്താന്‍ കഴിയാത്തതിനെ തുടര്‍ന്ന് കുട്ടിയുടെ മാതാവ് ഉന്നത പോലിസ് ഉദ്യോഗസ്ഥര്‍ക്ക് പരാതി നല്‍കിയിരുന്നു. തുടര്‍ന്ന് പ്രത്യേക സംഘം രൂപീകരിച്ച്  നടത്തിയ അന്വേഷണത്തിലാണ് സുനിലിനെയും പെണ്‍കുട്ടിയെയും മലപ്പുറം പെരിന്തല്‍മണ്ണയില്‍ നിന്നും അറസ്റ്റ് ചെയ്തത്. വൈദ്യ പരിശോധനയില്‍ പെണ്‍കുട്ടി പീഡനത്തിന് ഇരയായതായി കണ്ടെത്തിയിട്ടുണ്ട്. തുടര്‍ന്ന് പ്രതിയായ സുനിലിനെതിരേ പോക്‌സോ ഉള്‍പ്പെടെയുളള വകുപ്പുകള്‍ ചുമത്തിയിട്ടുണ്ട്.
Next Story

RELATED STORIES

Share it