thiruvananthapuram local

പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച അഞ്ചുപേര്‍ പിടിയില്‍

തിരുവനന്തപുരം: തമിഴ്‌നാട് സ്വദേശിയായ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചതിന് കന്യാകുമാരി ജില്ലയില്‍ തക്കല സ്വദേശികളായ വിനീഷ്(21), സജിന്‍കുമാര്‍(19), നിക്‌സണന്‍ രാജന്‍(20), ശങ്കര്‍(19) എന്നിവരെ തിരുവനന്തപുരം റെയില്‍വേ പോലിസ് പിടികൂടി.
ട്രെയിനില്‍ വച്ച് പരിചയപ്പെട്ട ശേഷം വിനീഷ് പെണ്‍കുട്ടിക്ക് വിവാഹ വാഗ്ദാനം നല്‍കി കബളിപ്പിച്ച് ഇടപ്പഴിഞ്ഞിയിലുള്ള നിര്‍മാണത്തിലിരിക്കുന്ന വീട്ടില്‍ കഴിഞ്ഞ 12 ന് രാത്രി കൊണ്ടുപോയി അഞ്ചു പ്രതികളും ചേര്‍ന്ന് പെണ്‍കുട്ടിയെ പീഡിപ്പിക്കുകയായിരുന്നു.
തിരുവനന്തപുരം റെയില്‍വേ സിഐ പ്രദീപ് കെ, എസ.ഐ ആര്‍ റോജ്, സിപിഒമാരായ ബിനു, സുജിത്ത്, വിജി എന്നിവര്‍ ചേര്‍ന്നാണ് പ്രതികളെ വട്ടിയൂര്‍കാവില്‍ നിന്നും പിടികൂടിയത്. അറസ്റ്റ് ചെയ്ത പ്രതികളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
Next Story

RELATED STORIES

Share it