Flash News

പ്രായപൂര്‍ത്തിയായ രണ്ട് വ്യക്തികളുടെ വിവാഹത്തില്‍ മാതാപിതാക്കള്‍ക്കടക്കം ഇടപെടാന്‍ അവകാശമില്ല:സുപ്രിംകോടതി

പ്രായപൂര്‍ത്തിയായ രണ്ട് വ്യക്തികളുടെ വിവാഹത്തില്‍ മാതാപിതാക്കള്‍ക്കടക്കം ഇടപെടാന്‍ അവകാശമില്ല:സുപ്രിംകോടതി
X
ന്യൂഡല്‍ഹി:പ്രായപൂര്‍ത്തിയായ രണ്ട് വ്യക്തികളുടെ വിവാഹത്തില്‍ ഇടപെടാന്‍ മാതാപിതാക്കള്‍ക്കടക്കം അവകാശമില്ലെന്ന് സുപ്രിംകോടതി. ദുരഭിമാനക്കൊല നിരോധിക്കണം എന്നാവശ്യപ്പെട്ടുള്ള ഹരജി പരിഗണിക്കവേ ചീഫ് ജസ്റ്റിസ് ദീപക് മിശ്രയാണ് നിരീക്ഷണം നടത്തിയത്.



വടക്കേ ഇന്ത്യയില്‍ ഖാപ്പ്  പഞ്ചായത്തുകള്‍ അടക്കമുള്ള ഗ്രാമീണ സഭകള്‍ മിശ്രവിവാഹിതരായവര്‍ക്കെതിരെ നടപടിയെടുക്കാറുണ്ട്. എന്നാല്‍ വ്യക്തികളും കൂട്ടായ്മകളും സംഘടനകളും വിവാഹ തീരുമാനത്തിന് പുറത്താണ്. മാതാപിതാക്കള്‍ക്കോ സമൂഹത്തിനോ മറ്റുള്ള ആര്‍ക്കുമോ പ്രായപൂര്‍ത്തിയായ രണ്ടുപേര്‍ തമ്മിലുള്ള വിവാഹത്തില്‍ ഇടപെടാന്‍ അവകാശമില്ലെന്ന് കോടതി വ്യക്തമാക്കി. രണ്ടു വ്യക്തികള്‍ തമ്മിലുള്ള വിവാഹം സംബന്ധിച്ചുള്ള മറ്റ് കാര്യങ്ങളെല്ലാം വ്യക്തികളാണ് തീരുമാനിക്കേണ്ടതെന്നും അതില്‍ കോടതിക്ക് ഇടപെടാനാവില്ലെന്നും സുപ്രീം കോടതി പറഞ്ഞു. സ്വന്തം ഇഷ്ടപ്രകാരം വിവാഹിതരാകുന്ന ചെറുപ്പക്കാര്‍ക്കെതിരെ സ്വയം കോടതി ചമഞ്ഞു വധശിക്ഷ (ദുരഭിമാനക്കൊല) നടപ്പാക്കുന്ന നടപടി അവസാനിപ്പിക്കണം എന്നാവശ്യപ്പെട്ടു സന്നദ്ധ സംഘടനയായ ശക്തി വാഹിനിയാണു ഹരജി നല്‍കിയത്. ഹരജി ഫബ്രുവരി 16ന് വീണ്ടും കോടതി പരിഗണിക്കും.
Next Story

RELATED STORIES

Share it