Kottayam Local

പ്രായം മറന്ന വീര്യവുമായി ലിസിയമ്മ; കന്നിവോട്ടറായി ഷെസ്‌ന

ഈരാറ്റുപേട്ട: പ്രായം തളര്‍ത്താത്ത പോരാട്ടവീര്യവുമായി 72ാം വയസ്സിലും ലിസിയമ്മ തിരഞ്ഞെടുപ്പ് രംഗത്തു നിറഞ്ഞ് നില്‍ക്കുന്നു. കന്നി വോട്ട് തനിക്കുതന്നെ ചെയ്യാനുള്ള ആവേശത്തിലാണ് 21കാരി ഷെസ്‌നാ മോള്‍ ഷെരീഫ്.
ഈരാറ്റുപേട്ട ബ്ലോക്ക് പഞ്ചായത്ത് പരിധിയിലെ പ്രായംകൂടിയ സ്ഥാനാര്‍ഥിയാണ് മേലുകാവ് ഗ്രാമപ്പഞ്ചായത്ത് 11ാം വാര്‍ഡ് പയസ് മൗണ്ടില്‍ ഇടതുമുന്നണി സ്ഥാനാര്‍ഥിയായി മല്‍സരിക്കുന്ന ലിസിയമ്മ ജോര്‍ജ്. ഇരുമാപ്ര പട്ടികവര്‍ഗ സഹകരണസംഘം പ്രസിഡന്റായ ലിസിയമ്മ തന്റെ പൊതു പ്രവര്‍ത്തനരംഗത്തെ പ്രകടനത്തിന്റെ അംഗീകാരമാണ് സ്ഥാനാര്‍ഥിത്വമെന്ന് പറയുന്നു. നിലവിലെ വാര്‍ഡ് മെംബറായ ഷീബാമോള്‍ ഓലിയ്ക്കലാണ് യുഡിഎഫ് സ്ഥാനാര്‍ഥി. ഈരാറ്റുപേട്ട നഗരസഭയിലേയ്ക്ക് 24ാം വാര്‍ഡ് ചിറപ്പാറയില്‍ നിന്നു മല്‍സരിക്കുന്ന യുഡിഎഫ് സ്ഥാനാര്‍ഥി ഷെസ്‌നാമോളാണ് ഏറ്റവും പ്രായം കുറഞ്ഞ സ്ഥാനാര്‍ഥി. ടിടിസി പാസായ ഷെസ്‌നാമോള്‍ക്ക് അപ്രതീക്ഷിതമായാണ് സ്ഥാനാര്‍ഥിത്വം ലഭിച്ചത്. പാലായിലെ സ്വകാര്യ സ്ഥാപനത്തില്‍ കംപ്യൂട്ടര്‍ ഓപറേറ്ററാണ് ഷെസ്‌ന. സിപിഎമ്മിലെ സുല്‍ഫത്ത് നൗഫല്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായും ലൈലാ റിയാസ് എസ്ഡിപിഐ സ്ഥാനാര്‍ഥിയായും മല്‍സരിക്കുന്നു.
Next Story

RELATED STORIES

Share it