kannur local

പ്രാപ്പൊയിലില്‍ വവ്വാലുകളും കാക്കകളും ചത്തനിലയില്‍

ചെറുപുഴ: തിരുമേനി പുഴ കടന്നുപോവുന്ന പ്രാപ്പൊയില്‍ വെസ്റ്റില്‍ വവ്വാലുകള്‍ കൂട്ടത്തോടെ പാര്‍ക്കുന്നയിടങ്ങളില്‍ കാക്കകളെ ചത്ത നിലയില്‍ കണ്ടെത്തി.
അഞ്ചോളം കാക്കകള്‍ കൃഷിയിടങ്ങളിലും രണ്ട് വവ്വാലുകള്‍ പുഴയോരത്തും ചത്തനിലയിലാണ്. തിരുമേനി പുഴയുടെ തീരത്തെ വന്‍മരങ്ങള്‍ വര്‍ഷങ്ങളായി വവ്വാലുകളുടെ താവളമാണ്. കൂടാതെ, ദേശാടനക്കൊക്കുകളും പ്രദേശത്ത് തമ്പടിക്കാറുണ്ട്.
കോഴിക്കോട്ട് നിപ വൈറല്‍ പനിമരണങ്ങള്‍ റിപോര്‍ട്ട് ചെയ്യപ്പെട്ടതോടെ ചെറുപുഴ മേഖലയില്‍ ജനം ഭീതിയിലാണ്. പ്രദേശത്ത് പനിയോ മറ്റ് മഴക്കാല പൂര്‍വ രോഗങ്ങളോ ഇതുവരെ റിപോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല. കാക്കകളെ ചത്ത നിലയില്‍ കണ്ടതറിഞ്ഞ് പുളിങ്ങോം പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍നിന്ന് ആരോഗ്യവകുപ്പ് ജീവനക്കാരെത്തി പ്രാഥമിക പരിശോധന നടത്തി ബോധവല്‍ക്കരണ നടപടികള്‍ തുടങ്ങി.
Next Story

RELATED STORIES

Share it