Flash News

പ്രാദേശിക പാര്‍ട്ടികള്‍ ഐക്യപ്പെടണം : മമതാ ബാനര്‍ജി



ഭുവന്വേശര്‍: ഇന്ത്യയുടെ ഫെഡറലിസത്തിന് ശക്തിപകരാന്‍ പ്രാദേശിക പാര്‍ട്ടികള്‍ ഒന്നിക്കണമെന്നു പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി.  ഒഡീഷയില്‍ മൂന്നുദിവസത്തെ സന്ദര്‍ശനത്തിന് എത്തിയ മമത വാര്‍ത്താലേഖകരോട് സംസാരിക്കുകയായിരുന്നു. ഹിന്ദുമതത്തെ അപമാനിക്കാന്‍ ബിജെപി വിഭാഗീയത വളര്‍ത്തുകയാണ്. വര്‍ഗീയതയുടെയും പ്രാദേശികവാദത്തിന്റെയും ജാതിയുടെയും അടിസ്ഥാനത്തില്‍ രാജ്യത്തെ വിഭജിക്കാനാണ് ബിജെപി ശ്രമം. ഹിന്ദുക്കളെ മുസ്‌ലിംകള്‍ക്കെതിരെയും ക്രിസ്ത്യാനികളെ ഹിന്ദുക്കള്‍ക്കെതിരെയും ഒഡീഷ—ക്കാരെ ബംഗാളികള്‍ക്കെതിരെയും ബിഹാറികളെ ബംഗാളികള്‍ക്കെതിരെയും തിരിച്ചുവിടാനാണു ശ്രമം. ഇത് ഹിന്ദൂയിസമല്ല- മമത പറഞ്ഞു. നാരദ ചിറ്റ് ഫണ്ട് കേസില്‍ കുറ്റപത്രം നല്‍കിയത് ദുഷ്ടലാക്കോടെയുള്ള രാഷ്ട്രീയ പകപോക്കലാണ്. ഇതിനെ തൃണമൂല്‍ കോണ്‍ഗ്രസ് നിയമപരമായി നേരിടുമെന്നും മമത കൂട്ടിച്ചേര്‍ത്തു.ഒഡീഷ മുഖ്യമന്ത്രി നവീന്‍ പട്‌നായിക്കുമായി മമത ഇന്നു കൂടിക്കാഴ്ച നടത്തും.
Next Story

RELATED STORIES

Share it