thrissur local

പ്രാദേശികാസൂത്രണം പഠിക്കാന്‍ ബംഗ്ലാദേശ് ഉദ്യോഗസ്ഥസംഘം കിലയില്‍

മുളംകുന്നത്തുകാവ്: കേരളത്തിലെ പ്രാദേശികാസൂത്രണത്തെക്കുറിച്ചും നിര്‍വഹണത്തെക്കുറിച്ചും വിഭവസമാഹരണത്തെക്കുറിച്ചും പഠിക്കുന്നതിനായി ഉന്നതതല ബംഗ്ലാദേശ് സംഘം കിലയിലെത്തി. യൂനിസെഫ് ബംഗ്ലാദേശ് ഘടകത്തിന്റെയും ചെന്നൈ യൂനിറ്റിന്റെയും സംയുക്താഭിമുഖ്യത്തിലുള്ള സംഘത്തില്‍ സ്ത്രീകളുള്‍പ്പെടെ 50 പേരുണ്ട്.
ബംഗ്ലാദേശില്‍ പിന്നാക്കാവസ്ഥയിലുള്ള 25 പഞ്ചായത്തുകളുടെ വികസനസൂചകങ്ങള്‍ ഉയര്‍ത്തുകയാണ് ലക്ഷ്യമെന്ന് യൂനിസെഫ് ബംഗ്ലാദേശ് ചീഫ് സാറാ ബോര്‍ഡാസ് എഡ്ഡി പറഞ്ഞു. കേരളത്തിലെ പഞ്ചായത്തകള്‍ സ്വീകരിച്ചിട്ടുള്ള വികസന അജണ്ടകളും നിരീക്ഷണവും സംഘം പഠനവിഷയമാക്കുമെന്നും അദ്ദേഹം പറഞ്ഞു.
സ്ത്രീകള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ പരിഹരിക്കാനും പ്രാദേശികവികസനം ത്വരിതപ്പെടുത്താനും കേരള മാതൃകകള്‍ എങ്ങനെ ഉപയോഗപ്പെടുത്താതമെന്നതാണ് സന്ദര്‍ശനത്തിന്റെ മറ്റൊരു ലക്ഷ്യമെന്ന് ബംഗ്ലാദേശ് അഡീഷണല്‍ സെക്രട്ടറി മുഹമ്മദ് അഷാദുള്‍ ഇസ്‌ലാം വ്യക്തമാക്കി.
യൂനിസെഫ് ചെന്നൈ യൂനിറ്റിലെ സുഗതാ റോയ്, തോമസ് ജോര്‍ജ്, കില ഡയറക്ടര്‍ ഡോ. പി പി ബാലന്‍, ഡോ. പീറ്റര്‍ എം രാജ് സംസാരിച്ചു. കില അസിസ്റ്റന്റ് പ്രഫ. ഡോ. ജെ ബി രാജന്‍, പ്രഫ. ടി രാഘവന്‍, എം ജി കാളിദാസന്‍, തുടങ്ങിയവര്‍ വിവിധ വിഷയങ്ങളെക്കുറിച്ച് ക്ലാസ്സെടുത്തു.
എറണാകുളം ജില്ലാപഞ്ചായത്ത്, കൊരട്ടി, മാള, അന്നമനട എന്നീ ഗ്രാമപ്പഞ്ചായത്തുകളും ചേര്‍പ്പ്, പഴയന്നൂര്‍,വടക്കാഞ്ചേരി ബ്ലോക്ക് പഞ്ചായത്തുകളും സംഘം സന്ദര്‍ശിക്കുന്നുണ്ട്.
Next Story

RELATED STORIES

Share it