palakkad local

പ്രാദേശികമായി അസംസ്‌കൃത വസ്തുക്കളുപയോഗപ്പെടുത്തുന്ന വ്യവസായങ്ങള്‍ക്ക് മുന്‍ഗണന നല്‍കണം

ആനക്കര: പ്രദേശികമായി ലഭിക്കാവുന്ന അസംസ്‌കൃത വസ്തുക്കള്‍ ഉപയോഗിക്കുന്ന വ്യവസായങ്ങള്‍ക്കാണ് ഗ്രാമീണമേഖലയില്‍ മുന്‍ഗണന നല്‍കേണ്ടതെനന്ന് പ്രമുഖ പരിസ്ഥിതി പ്രവര്‍ത്തകനും ആര്‍എസ്പി (എം) സെക്രട്ടറിയുമായ സി പി കാര്‍ത്തികേയന്‍ അഭിപ്രായപ്പെട്ടു.
.പറക്കുളം വ്യവസായമേഖലയില്‍ രാസ ഫാക്ടറികള്‍ക്കെതിരെ ചേര്‍ന്ന പരിസ്ഥിതി സംരക്ഷണ കൂട്ടായ്മ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.പറക്കുളം ഇന്‍സ്ട്രിയല്‍ പാര്‍ക്കിലെ കമ്പനികളെക്കുറിച്ചു സമഗ്രമായ പഠനം നടത്തണം. ജനങ്ങള്‍ക്കു ദോഷകരമായി ബാധിക്കുന്ന കെമിക്കല്‍ കമ്പനികള്‍ അടച്ചു പൂട്ടണം. ഇക്കാര്യത്തില്‍ മുഖ്യധാര രാഷ്ട്രീയ പാര്‍ട്ടികളും ജനപ്രതിനിധികളും നിലപാടു വ്യക്തമാക്കണമെന്നും സി പി കാര്‍ത്തികേയന്‍ ആവശ്യപ്പെട്ടു. ജനകീയ പ്രശ്‌നങ്ങളില്‍ മികച്ച ജനപ്രതിനിധികള്‍ ജനങ്ങള്‍ക്കൊപ്പം നില്‍ക്കണമെന്ന് പ്രശസ്ത പരിസ്ഥിതി സാമൂഹികപ്രവര്‍ത്തകന്‍ മോഹന്‍ജി പറഞ്ഞു.
വി കെ ബാലകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. അഭയം പി കൃഷ്ണന്‍, കെ രാജന്‍, ഷറഫുദ്ധീന്‍ കളത്തില്‍, താജിഷ് ചേക്കോട്, ഹൈദരാലി മാസ്റ്റര്‍, വി പി വേലായുധന്‍, ടി പി വിജയന്‍, മനുലാല്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.
സമരങ്ങള്‍ക്കു നേൃത്വം നല്‍കുന്ന ആക്ഷന്‍ കൗണ്‍സിലിനു പരിസ്ഥിതി സംരക്ഷണ കുട്ടായ്മ ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ചു. കൂട്ടായ്മയുടെ നേതൃത്വത്തില്‍ പരിസ്ഥിതി പ്രവര്‍ത്തകരുടേയും നാട്ടുകാരുടേയും വിപുലമായ കണ്‍വെന്‍ഷന്‍ വിളിച്ചു ചേര്‍ക്കും. വി കെ ബാലകൃഷ്ണനെ ചെയര്‍മാനായി തെരഞ്ഞെടുത്തു.
Next Story

RELATED STORIES

Share it