malappuram local

പ്രാഥമിക ആരോഗ്യകേന്ദ്രം തകര്‍ച്ചയുടെ വക്കില്‍; പ്രക്ഷോഭത്തിനൊരുങ്ങി എസ്ഡിപിഐ

ഒഴൂര്‍:  പറപ്പാറപുറത്തെ പ്രാഥമിക ആരോഗ്യ കേന്ദ്രം ഏതുസമയവും നിലംപൊത്താവുന്ന അവസ്ഥയിലായി.  ദിവസേന 200ല്‍ അധികം രോഗികള്‍ ആശ്രയിക്കുന്ന ആരോഗ്യ കേന്ദ്രത്തെയാണ് അധികൃതര്‍ അവഗണിക്കുന്നത്. രണ്ടുവര്‍ഷം മുമ്പ് സ്ഥലം എംഎല്‍എ  വി അബ്ദുറഹ്മാന്റെ പടംവച്ച് രണ്ടുകോടി രൂപ ആരോഗ്യ കേന്ദ്രത്തിനു പാസായെന്നുപറഞ്ഞ് പഞ്ചായത്ത്— ഭരണ കക്ഷിയുടെ നേതൃത്വത്തില്‍ വന്‍ പ്രചാരണം നടത്തിയിരുന്നു.
എന്നാല്‍ ഇത്്് കേവലം വാഗ്ദാനങ്ങളില്‍ മാത്രം ഒതുങ്ങുകയായിരുന്നു. രോഗികള്‍ക്ക് കിടത്തി ചികില്‍സയ്ക്കുവരെ സൗകര്യം ഒരുക്കുമെന്നായിരുന്നു അധികൃതര്‍ പറഞ്ഞിരുന്നത്. ആശുപത്രി ജീവനക്കാരുടെ താമസ സ്ഥലവും തകര്‍ന്നു വീഴാവുന്ന അവസ്ഥയിലാണ് രണ്ട്് ഡോക്ടര്‍മാരും 2സ്റ്റാഫ്— നഴ്—സുമാരും അടക്കം 25ജീവനക്കാര്‍ ഭയപ്പാടോടെയാണ് ഇവിടെ ജോലി ചെയ്യുന്നത്.
അധികൃതരുടെ നിസംഗതയ്്‌ക്കെതിരേ  പ്രക്ഷോഭത്തിന്— ഒരുങ്ങുകയാണ് എസ്ഡിപിഐ ഒഴൂര്‍ മേഖല കമ്മിറ്റി. പ്രസിഡന്റ്— അബ്ദു ഒഴൂര്‍ അധ്യക്ഷത വഹിച്ചു, നവാസ് ഓണക്കാട്,  ഫിറോസ് കുണ്ടുങ്ങല്‍, എസ് കെ റഷീദ് സംസാരിച്ചു
Next Story

RELATED STORIES

Share it