'പ്രാണവായു കിട്ടാതെ മനുഷ്യര്‍ ഓടിനടക്കുന്ന കാലം വിദൂരമല്ല''

ആലുവ: പ്രാണവായു കിട്ടാതെ മനുഷ്യര്‍ ഓടിനടക്കുന്ന കാലം വിദൂരമല്ലെന്ന് ജസ്റ്റിസ് ബി കമാല്‍പാഷ. ലോക പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി പരിസ്ഥിതി സംരക്ഷണ സംഘം സംഘടിപ്പിച്ച പൊതുസമ്മേളനം ആലുവയില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
തന്‍കാര്യം മാത്രം നോക്കുന്ന മനോഭാവത്തില്‍ നിന്ന് നമുക്ക് മാറാന്‍ കഴിയണം. പ്രകൃതിയെ നശിപ്പിക്കുന്ന പ്രവണതയ്‌ക്കെതിരേ പ്രതികരിക്കാന്‍ ഓരോ പൗരനും തയ്യാറാവണ—മെന്നും ജസ്റ്റിസ് ബി കെമാല്‍ പാഷ പറഞ്ഞു.
പരിസ്ഥിതി സംരക്ഷണ സംഘം പ്രസിഡന്റ് ഡോ. സി എം ജോയി അധ്യക്ഷത വഹിച്ചു. അഡ്വ. ഹരീഷ് വാസുദേവന്‍ മുഖ്യപ്രഭാഷണം നടത്തി. ഈ വര്‍ഷത്തെ ഭൂമിമിത്ര പുരസ്‌കാരം ഓട്ടോറിക്ഷാ ഡ്രൈവര്‍ പാലക്കാട് സ്വദേശി എം ശ്യാംകുമാറിന് ജസ്റ്റിസ് കെമാല്‍ പാഷ സമ്മാനിച്ചു. ഓട്ടോറിക്ഷ ഓടിക്കുന്നതിനിടയിലും വൃക്ഷത്തൈകള്‍ നട്ടുപരിപാലിക്കുന്ന വ്യക്തിയാണ് ശ്യാംകുമാര്‍.
Next Story

RELATED STORIES

Share it