Pathanamthitta local

പ്രാചീനകാലത്തിലെത്തിച്ച് കുരുന്നു ചരിത്രകാരന്‍മാര്‍; കോഴി വേസ്റ്റില്‍ നിന്ന് ഡീസലെടുത്തു പ്രതിഭകളും



കോന്നി: കുരുന്നു ചരിത്രകാരന്‍മാര്‍ ശിലായുഗകാലം ഒരുക്കി കാഴ്ച്ചക്കാരെ പഴമയുടെ മടിത്തട്ടില്‍ എത്തിച്ചു. ഇന്നലെ നടന്ന എല്‍പി വിഭാഗം കലക്ഷനില്‍ പ്രാചീനകാലം മുതലുള്ള ഉപകരണങ്ങളാണ് അവതരിപ്പിച്ചത്. പഴമയുടെ പെരുമപേറുന്ന വിവിധതരം കാര്‍ഷിക ഉപകരണങ്ങള്‍, ഗാര്‍ഹിക ഉപകരണങ്ങള്‍, കൊട്ട, വട്ടി, ഗ്രാമഫോണ്‍, റാന്തല്‍ വിളക്കുകള്‍, പഴയതും പുതിയതുമായ വാര്‍ത്താവിനിമയ ഉപകരങ്ങള്‍, എഴുത്തോല, തൂവല്‍പേന, പോസ്റ്റല്‍ കവറുകള്‍, സ്റ്റാമ്പുകള്‍, കച്ചവട ഉപകരണങ്ങള്‍, ഓട്ടുപാത്രങ്ങള്‍, ശംഖ്, പയര്‍ വര്‍ഗങ്ങള്‍, പുഷ്പ-ഫല വിത്തുകള്‍ തുടങ്ങിയവ ശ്രദ്ധയാകര്‍ഷിച്ചു. തിരുവല്ല തെങ്ങേലി, അടൂര്‍ ഹോളി എയ്ഞ്ചല്‍സ്, ഗവ.ചെറുകോല്‍, കോന്നി പ്രശാന്തി സ്‌കൂള്‍ കുട്ടികളാണ് പങ്കെടുത്തത്. ഹയര്‍ സെക്കന്‍ഡറി വിഭാഗം പ്രവൃത്തിപരിചയമേള ചെറിയ ചിന്തകളുടെ വലിയ കണ്ടെത്തലുകള്‍ക്ക് വേദിയായി. കടലില്‍ നിന്ന് ഓയില്‍ നീക്കം ചെയ്യുന്ന നൂതനസംവിധാനവും പ്രകൃതിയെ നശിപ്പിക്കാതെ വൃക്ഷങ്ങള്‍ മൂടോടെ പറിച്ചുനടുന്ന രീതിയില്‍ കോഴി വെയിസ്റ്റില്‍ നിന്നും ഡീസല്‍ ഉണ്ടാക്കുന്ന നൂതന സംവിധാനവുമെല്ലാം ശ്രദ്ധേയമായി. ഹൈസ്‌കൂള്‍ വിഭാഗം പ്രവൃത്തി പരിചയമേളയില്‍ ഡാമുകളുടെ സംരക്ഷണം, വൈദ്യുതി ഉല്‍പാദനം, സോളാര്‍ സിസ്റ്റവും , ജലസംരക്ഷണം തുടങ്ങിയവയാണ് ശാസ്ത്രമേളയില്‍ അവതരിപ്പിച്ചത്.
Next Story

RELATED STORIES

Share it