malappuram local

പ്രാക്തന ഗോത്രവിഭാഗ സ്‌കൂളിന് മികച്ച വിജയം

നിലമ്പൂര്‍: പ്രാക്തന ഗോത്രവിഭാഗത്തിലെ കുട്ടികള്‍ക്കായി നടത്തുന്ന നിലമ്പൂരിലെ ഹൈസ്‌കൂളില്‍ എസ്എസ്എല്‍സി മികച്ച വിജയം. 32 കുട്ടികള്‍ പരീക്ഷ എഴുതിയതില്‍ 31 കുട്ടികളും വിജയിച്ചു. ഒരു കുട്ടി ഒരു വിഷയത്തിന് മാത്രമാണ് തോറ്റത്. പ്രാക്തന ഗോത്രവിഭാഗമായ ചോലനായ്ക്ക, കാട്ടുനായ്ക്ക വിഭാഗത്തിലുള്ള കുട്ടികള്‍ക്ക് താമസിച്ച് പഠിക്കാനുള്ള മേഖലയിലെ ഏക സ്‌കൂളാണ് നിലമ്പൂര്‍ വെളിയന്തോട് പ്രവര്‍ത്തിക്കുന്ന ഇന്ദിരാഗാന്ധി മെമ്മോറിയല്‍ മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂള്‍ (ഐജിഎംഎംആര്‍എസ്).
കുട്ടികള്‍ക്കുള്ള ഭക്ഷണം, വസ്ത്രം, താമസം തുടങ്ങിയ മുഴുവന്‍ ചെലവുകളും സര്‍ക്കാരാണ് വഹിക്കുന്നത്. സ്‌കൂളിലെ മുഴുവന്‍ കുട്ടികളും ഉള്‍വനത്തിലോ വനത്തിനോട് ചേര്‍ന്നുള്ള കോളനികളില്‍ നിന്നോ വരുന്നവരാണ്. പലപ്പോഴും വീട്ടില്‍ പോയാല്‍ സമയത്ത് തിരിച്ചുവരാന്‍ കുട്ടികള്‍ക്ക് കഴിയാറില്ല. മഴക്കാലത്ത് വീട്ടിലേക്ക് പോവുന്നതും വരുന്നതും ഏറെ ദുരിതമാണ്. അടിസ്ഥാന സൗകര്യങ്ങള്‍ കോളനികളില്‍ കുറവായതിനാല്‍ പല കുട്ടികള്‍ക്കും അടിസ്ഥാന വിദ്യാഭ്യാസ സൗകര്യങ്ങളും കുറവാകും. ഈ സാഹചര്യത്തില്‍ മികച്ച വിജയം നേടാനായത് വലിയ കാര്യമായാണ് അധ്യാപകരും രക്ഷിതാക്കളും കാണുന്നത്.
നിലമ്പൂര്‍ ഗവ. മാനവേദന്‍ സ്‌കൂളില്‍ 538 കുട്ടികള്‍ പരീക്ഷ എഴുതിയതില്‍ 508 കുട്ടികള്‍ വിജയിച്ചു. 26 കുട്ടികള്‍ മുഴുവന്‍ വിഷയങ്ങളിലഉം എപ്ലസ് നേടി. ചരിത്രത്തിലാദ്യാമായാണ് ഈ സ്‌കൂളിന് ഇത്രയും ഉയര്‍ന്ന വിജയം നേടാനാവുന്നത്.
Next Story

RELATED STORIES

Share it