malappuram local

പ്രസ് ക്ലബ്് ആക്രമണംപ്രതികളുടെ ജാമ്യാപേക്ഷ ഇന്നു പരിഗണിക്കും

മലപ്പുറം: ബൈക്ക് യാത്രികനെ മര്‍ദിക്കുന്നത് ഫോട്ടോയെടുത്ത ചന്ദ്രിക ഫോട്ടോഗ്രാഫറെ പ്രസ്‌ക്ലബില്‍ കയറി അക്രമിക്കുകയും ഫോണ്‍ ബലമായി പിടിച്ചുകൊണ്ടുപോവുകയും ചെയ്ത കേസില്‍ അറസ്റ്റിലായ രണ്ട് ആര്‍എസ്എസ് പ്രവര്‍ത്തകരുടെ ജാമ്യാപേക്ഷ ഇന്നലെ കോടതി പരിഗണിച്ചില്ല.
ജാമ്യാപേക്ഷ ഇന്ന് പരിഗണിച്ചേക്കും. ആര്‍എസ്എസ് പ്രവര്‍ത്തകരായ വാഴക്കാട് ചെറുവായൂര്‍ നടക്കലക്കണ്ടി ദിലീപ്കുമാര്‍ (31), ചെറുവായൂര്‍ കല്ലിങ്ങത്തൊടി ഷിബു (30) എന്നിവര്‍ റിമാന്റിലാണ്. വെള്ളിയാഴ്ച്ച പ്രതികള്‍ ജാമ്യാപേക്ഷ നല്‍കിയിരുന്നെങ്കിലും പിന്നീട് പരിഗണിക്കാമെന്നു പറഞ്ഞ കോടതി റിമാന്റ് ചെയ്യുകയായിരുന്നു. എന്നാല്‍, കഴിഞ്ഞ ശനിയാഴ്ചയും തിങ്കളാഴ്ചയും ജാമ്യാപേക്ഷ കോടതി പരിഗണിച്ചില്ല. വ്യാഴാഴ്ച്ച രാവിലെ പതിനൊന്നരയോടെയാണ് കേസിനാസ്പദമായ സംഭവമുണ്ടായത്. മലപ്പുറം മുണ്ടുപറമ്പിലെ ആര്‍എസ്എസ് ജില്ലാ ആസ്ഥാനത്തിനുനേരെ ആക്രമണമുണ്ടായെന്ന് ആരോപിച്ചാണ് ആര്‍എസ്എസ് മലപ്പുറത്ത് പ്രകടനം നടത്തിയത്. മലപ്പുറം പ്രസ് ക്ലബിന് മുന്നിലെത്തിയപ്പോള്‍ പ്രകടനത്തെ മറികടന്നു പോവുകയായിരുന്ന ബൈക്ക് യാത്രികനെ ആര്‍എസ്എസ് പ്രവര്‍ത്തകര്‍ തടഞ്ഞുവയ്ക്കുകയും ആക്രമിക്കുകയും ബൈക്കുള്‍പ്പെടെ മറിച്ചിടുകയും ചെയ്തു.
ഈ ദൃശ്യം പ്രസ്‌ക്ലബിനകത്തുനിന്നു പകര്‍ത്തുന്നതിനിടെയാണ് ഫുആദിനുനേരെ ആക്രമണമുണ്ടായത്.  പ്രസ്‌ക്ലബ്ബിനു വേണ്ടി അഡ്വ. റിന്‍ഷ റഫീഖ് ഹാജരായി.
Next Story

RELATED STORIES

Share it