Flash News

പ്രസിഡന്റ് തിരഞ്ഞെടുപ്പ് : ഫ്രഞ്ച് ജനത നാളെ വിധിയെഴുതും



പാരിസ്: ഫ്രഞ്ച് പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ നാളെ നടക്കുന്ന അവസാനഘട്ട പോൡിനു മുന്നോടിയായുള്ള രാഷ്ട്രീയ പ്രചാരണങ്ങള്‍ അവസാനിച്ചു. മധ്യനിലപാടുകാരനായ പ്രസിഡന്റ് സ്ഥാനാര്‍ഥി ഇമ്മാനുവല്‍ മാക്രോണ്‍ ഭൂരിപക്ഷം നേടുമെന്ന തരത്തിലാണ് പ്രചാരണത്തിന്റെ അവസാന ദിനത്തില്‍ പുറത്തുവന്ന അഭിപ്രായ സര്‍വേ ഫലങ്ങള്‍. തെക്കന്‍ നഗരമായ ഹോഡ്‌സിലായിരുന്നു ഇന്നലെ മാക്രോണിന്റെ പ്രചാരണം. മാക്രോണിന്റെ എതിരാളിയും തീവ്രവലതു നാഷനലിസ്റ്റ് പാര്‍ട്ടി നേതാവുമായ മറീന ലെ പാന്‍ ഇന്നലെ പോലിസ് ട്രേഡ് യൂനിയന്‍ പ്രതിനിധികളെ സന്ദര്‍ശിച്ച് പിന്തുണ തേടി. 1969നു ശേഷം ഏറ്റവും കുറവ് വോട്ടര്‍മാര്‍ പങ്കാളികളാവുന്ന രണ്ടാംഘട്ട പ്രസിഡന്റ് തിരഞ്ഞെടുപ്പാവും നാളത്തേതെന്ന്് ഒഡോക്‌സ ഇന്‍സ്റ്റിറ്റിയൂട്ട്് ഫ്രാന്‍സ് പുറത്തുവിട്ട സര്‍വേഫലത്തില്‍ പറയുന്നു. അതേസമയം, എതിരാളിയായ ലെ പാനിന്റെ അപകീര്‍ത്തി പ്രചാരണങ്ങള്‍ക്കെതിരേ മാക്രോണ്‍ കോടതിയെ സമീപിച്ചു. കരീബിയന്‍ ബാങ്കുകളില്‍ മാക്രോണിന് രഹസ്യ അക്കൗണ്ടുണ്ടെന്ന ലെ പാനിന്റെ ആരോപണം ശക്തമായി നിഷേധിക്കുന്നതായി മാക്രോണ്‍ പ്രതികരിച്ചു.
Next Story

RELATED STORIES

Share it